ചെടികളുടെ വേനല്‍കാല സംരക്ഷണത്തില്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം.
ചെടികള്‍ കൂടുതലും നശിച്ചുപോകുന്ന സമയമാണ് വേനല്‍കാലം. പകല്‍ ദൈര്‍ഘ്യമേറിയ വെയിലും ഉയര്‍ന്ന അന്തരീക്ഷ താപനിലയുമാണ് ഇതിനു പ്രധാന കാരണം. അതുപോലെ തന്നെ ജലാംശം നഷ്ട്ടപെടുന്നതും ചെടികള്‍ നശിക്കാന്‍ കാരണമാകുന്നു.
ഔട്ട് ഡോര്‍ പ്ലാന്റിന് മാത്രമല്ല ഇന്‍ഡോര്‍ പ്ലാന്റ്സിനും വേനല്‍കാലം സാരമായി ബാധിക്കും. റൂമിനുള്ളിലെ വായു ചൂടാകുന്നതിനാല്‍ വളരെ വേഗം ചെടികളുടെ തണ്ടുകള്‍ ഉണങ്ങാന്‍ കാരണമാകും.
ഈ സമയത്ത് വെള്ളം നനയ്ക്കുനതും വളം ഇട്ടു കൊടുക്കുന്നതും പ്രൂണിംഗ് ചെയ്യുനതുമൊക്കെ വളരെ കരുതലോടെ വേണം. ഒരു കാരണവശാലും വെയില്‍ വീണു കഴിഞ്ഞു ചെടികള്‍ നനയ്കാന്‍ പാടില്ല. പ്രത്യേകിച്ച് ഉച്ചസമയത് ചൂട് കൂടിയ വെയില്‍ ഉള്ള സമയത്ത് നനച്ചാല്‍ മൃദു തണ്ടുകള്‍ ഉള്ള ചെടികള്‍ പെട്ടന്ന് തന്നെ നശിച്ചു പോകുവാന്‍ സാധ്യതയുണ്ട്.
അതുപോലെ തന്നെ പ്രധാനപെട്ട കാര്യമാണ് മള്‍ച്ചിംഗ് അഥവാ പുതയിടീല്‍. ഇതുപോലെ വേനല്‍കാലത്തു ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റി വിശദമായി വീഡിയോ കണ്ടു മനസ്സിലാക്കാം.
കൂടുതല്‍ ചെടി പരിചരണങ്ങള്‍ മൊബൈലില്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക. https://chat.whatsapp.com/Bqbvj99K5VsEvWLMH4bKIq
ചെടി നനയ്ക്കാനും വളങ്ങളും കീടനാശിനികളും തളിക്കുന്നതിനും ഉപയോഗിക്കാവുന്ന സ്പ്രേയര്‍ വാങ്ങുവാന്‍ ക്ലിക്ക് ചെയ്യുക.
No comments