ഇതുപോലെ ടവര്‍ ഗാര്‍ഡന്‍ ഉണ്ടാക്കി ചെടി വളര്‍ത്തിയാല്‍ കാണാന്‍ കിടു ആവും
സിറ്റ് ഔട്ടിലും ഇന്‍ഡോറായും വെക്കാന്‍ പറ്റുന്ന ഒരു ടവര്‍ ഗാര്‍ഡന്‍ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. നമുക്ക് തന്നെ വളരെ എളുപ്പം ഉണ്ടാക്കി എടുക്കാന്‍ പറ്റുന്ന വിധത്തിലുള്ളതാണിത്.
ഇതിനായി പ്ലാസ്റിക് കോട്ടിംഗ് ഉള്ള ഇരുമ്പ് നെറ്റ് ആവശ്യമാണ്. അതുപോലെ തന്നെ വലിപ്പമുള്ള ഒരു ചണചാക്കും വേണം. ചണചാക്ക് ലഭ്യമല്ലങ്കില്‍ തൊണ്ടില്‍ നിന്നും വേര്‍പെടുത്തിഎടുത്ത ചകിരിയും ഉപയോഗിക്കാം.
ഒരു വലിയ ചെടിച്ചട്ടിയില്‍ ഇറങ്ങി നില്‍ക്കുന്ന വലിപ്പത്തില്‍ ഇരുമ്പ് നെറ്റിനെ വളചെടുക്കുക. ഇതിന്റെ വലിപ്പം നമ്മുക്ക് ആവശ്യമുള്ള വിധത്തില്‍ ക്രമീകരിക്കാവുന്നതാണ്. ഈ നെറ്റിന്റെ ഉള്ളില്‍ ചാക്ക് ചുരുട്ടി ഉറപ്പിക്കുക. അല്ലങ്കില്‍ ചകിരി നിറച്ച് കൊടുക്കുക.
ഇതിനെ ചെടിച്ചട്ടിയിലെയ്ക്ക് ഉറപ്പിച്ചു നിര്‍ത്തുക. മറിഞ്ഞു പോവാതിരിക്കനായി ചെറിയ കല്ലുകള്‍ വെച്ച് കൊടുക്കാവുന്നതാണ്. അതിനു മുകളില്‍ കുറച്ചു നടീല്‍ മിശ്രിതം കൂടി ഇട്ടു ഈ ടവറിനെ ഉറപ്പിച്ചു നിര്‍ത്തുക.
പറ്റിപിടിച്ച് പടര്‍ന്നു കയറുന്ന വിധത്തിലുള്ള ഫിലോടെണ്ട്രോണ്‍, മണി പ്ലാന്റ്, ഓര്‍ക്കിഡ് തുടങ്ങിയവ ഈ രീതിയിലുള്ള ടവര്‍ ഗാര്‍ടനില്‍ വളര്‍ത്തിയാല്‍ മനോഹരമാവും. വെള്ളം നനയ്ക്കുമ്പോള്‍ ഉള്ളിലുള്ള ചാക്കിലെയ്ക്ക് നനയ്ക്കുകയാണെങ്കില്‍ വളരെ വേഗം വേരുകള്‍ ഇതിലേയ്ക്ക് പറ്റിപിടിച്ച് ചെടി നന്നായി വളരും.
ഇതുണ്ടാക്കുന്ന വിധം വീഡിയോ ആയി കാണാം.
കൂടുതല്‍ ഗാര്‍ഡന്‍ ഐഡിയാസ് ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/Bqbvj99K5VsEvWLMH4bKIq
No comments