മുരിങ്ങയില്‍ നിറയെ കായ് പിടിക്കാന്‍ ഈ കാര്യങ്ങള്‍ ചെയ്‌ത് നോക്കു
മുരിങ്ങ മിക്കവാറും ആള്‍ക്കാര്‍ വീട്ടില്‍ നട്ട് പിടിപ്പിക്കുന്ന ഒന്നാണ്. ഇപ്പോള്‍ കൂടുതലും ചെടി മുരിങ്ങ എന്നറിയപ്പെടുന്ന അധികം പൊക്കം വെക്കാത്ത ഇനമാണ് പ്രചാരത്തില്‍ ഉള്ളത്.
ചെടി മുരിങ്ങയുടെ പ്രത്യേകത ഒരു വര്‍ഷത്തിനുള്ളില്‍ കായ്കള്‍ ഉണ്ടാവും എന്നതാണ്. ഫെബ്രുവരി മുതല്‍ മേയ് വരെയുള്ള വേനല്‍ കാലമാണ് മുരിങ്ങ ഏറ്റവും നന്നായി കായിക്കുന്ന സമയം. എന്നാല്‍ ഈ സീസണില്‍ പലയിടത്തും കായ്കള്‍ കുറവാണ്. അതിനു കാരണം ജനുവരി - ഫെബ്രുവരി മാസങ്ങളില്‍ തുടര്‍ച്ചയായി പെയ്ത മഴയാണ്.
നല്ലതുപോലെ വെയിലും ചൂടും ഉള്ള കാലാവസ്ഥയാണ് മുരിങ്ങ കായ്ക്കുവാന്‍ നല്ലത്. മുരിങ്ങ കായ് പിടിക്കുവാന്‍ പ്രൂണിംഗ് ചെയ്തു കൊടുക്കുന്നത് നല്ലതാണ്. അതുപോലെ തന്നെ ചെറു ചൂടുള്ള കഞ്ഞിവെള്ളം ചുവട്ടില്‍ നിന്നും ഒരടി മാറ്റി ഒഴിച്ച് കൊടുക്കുന്നതും മുരിങ്ങയില്‍ കൂടുതല്‍ പൂക്കള്‍ ഇടുവാന്‍ സഹായിക്കും.
മുരിങ്ങയുടെ മറ്റൊരു പ്രശ്നം പൂക്കള്‍ കൊഴിഞ്ഞു പോകുന്നതാണ്. പോഷകങ്ങളുടെ കുറവാണ് ഇതിന്റെ ഒരു കാരണം. പൂക്കള്‍ ഇടുന്ന സമയങ്ങളില്‍ വെള്ളം ഒഴിച്ച് കൊടുക്കാതിരിക്കുക. നല്ലതുപോലെ വെയില്‍ കിട്ടുന്നതും വെള്ളം കെട്ടി കിടക്കാത്തതുമായ സ്ഥലങ്ങളില്‍ വേണം മുരിങ്ങ വളര്‍ത്തുവാന്‍.
കൂടുതല്‍ പരിചരണങ്ങളും ടിപ്സുകളും വിശദമായി വീഡിയോ ആയി കാണാം.
No comments