Latest Updates

പഴയ ഓടുകള്‍ കളയല്ലേ ... ഒരു കിടില്ലന്‍ പൂന്തോട്ടം ഉണ്ടാക്കാം

പലരുടെയും വീട്ടില്‍ പഴയ ഓടുകള്‍ വെറുതെ സ്ഥലം കളഞ്ഞു ഇരിപ്പുണ്ടാവും. ചിലര്‍ അത് തല്ലി പൊട്ടിച്ചു കളയും. എന്നാല്‍ ഇത്തിരി ഒന്ന് പരിശ്രമിച്ചാല്‍ വര്‍ഷങ്ങളോളം ഈട് നില്‍ക്കുന്ന ഒരു ചെടി ചട്ടി അല്ലങ്കില്‍ ഗ്രോബാഗിന് തുല്യമായി ഇവയെ മാറ്റാം.

ചെടികള്‍ മാത്രമല്ല പച്ചക്കറികളും നടാന്‍ അനുയോജ്യമാണ് ഈ ഓടു ചട്ടി. ഒരെണ്ണം ഉണ്ടാക്കുവാന്‍ നാല് ഓടുകള്‍ ആവശ്യമാണ്‌. പായലൊക്കെ പിടിച്ചവയാണങ്കില്‍ നന്നായി കഴുകി ടെറാകോട്ട പെയിന്റുകള്‍, അലങ്കില്‍ ആകര്‍ഷകമായ ഏതെങ്കിലും നിറങ്ങള്‍ അടിച്ചു കൊടുത്താല്‍ കാണാന്‍ സൂപ്പര്‍ ആവും.

നാല് ഓടുകളും ഒരു സമചതുരം പോലെ ഉറപ്പിച്ചു വച്ചതിനു ശേഷം നല്ലതുപോലെ കൂട്ടി കെട്ടുക. ഇനി ഇവയെ എവിടെയാണോ സ്ഥാപിക്കുവാന്‍ ഉദേശിക്കുന്നത് അവിടെ മണ്ണില്‍ ഉറപ്പിച്ചതിനു ശേഷം നടീല്‍ മിശ്രിതം നിറച്ച് ചെടികള്‍ നടാം. ഈ ചെടി ചട്ടിയുടെ താഴ്ഭാഗം തുറന്നതായതിനാല്‍ വേരുകള്‍ക്ക് നില മണ്ണിലേയ്ക്കു ഇറങ്ങുവാന്‍ സാധിക്കും.

അതുകൊണ്ട് തന്നെ മറ്റു ചെടിച്ചട്ടികളിലും ഗ്രോ ബാഗിലെയും കൃഷി പോലെ വെള്ളത്തിന്റെ കുറവ് വന്നാല്‍ പെട്ടന്നൊന്നും ചെടി നശിക്കില്ല. കളകള്‍ കയറുകയുമില്ല, ഇടുന്ന വളം പൂര്‍ണ്ണമായും ചെടികള്‍ക്ക് ലഭിക്കുകയും ചെയ്യും. ഇത് സെറ്റ് ചെയ്യുന്ന രീതി വീഡിയോ ആയി കാണാം.


കൂടുതല്‍ വീഡിയോകള്‍ക്കായി ഈ ചാനല്‍ സബ്സ്ക്രൈബ് ചെയ്യു.

ചെടികളെയും കൃഷികളെയും കുറിച്ചുള്ള കൂടുതല്‍ പോസ്റ്റുകള്‍ മൊബൈലില്‍ ലഭിക്കുനതിനു വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/Bqbvj99K5VsEvWLMH4bKIq

ഗാര്‍ഡന്‍ റ്റൂള്‍സ് ഓണ്‍ലൈനില്‍ വാങ്ങുവാന്‍ ക്ലിക്ക് ചെയ്യുക.

No comments