കലീസിയ റിപ്പന്‍സ്/ പിങ്ക് ലേഡി ടര്‍ട്ടില്‍ വൈന്‍ തഴച്ചു വളരാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം.
ടര്‍ട്ടില്‍ വൈന്‍ ഇനത്തിൽപ്പെട്ട മനോഹരമായ ചെടിയാണ് ആണ് കലീസിയ റിപ്പന്‍സ്. പിങ്ക് ലേഡി ടര്‍ട്ടില്‍ വൈന്‍, ബോളിവിയൻ ജ്യു, ക്രീപ്പിംഗ് ഇഞ്ച് പ്ലാന്റ് എന്നൊക്കെയുള്ള പേരുകളിലും ഈ ചെടി അറിയപ്പെടുന്നു.
ഹാങ്ങിങ് ഗാർഡന് ഏറ്റവും അനുയോജ്യം ആയിട്ടുള്ള ഒരു ചെടിയാണിത്. വെള്ളം വാർന്നു പോകുന്ന നടീല്‍ മിശ്രിതം വേണം ചെടി നടുവാൻ ആയിട്ട് തയ്യാറാക്കുവാൻ. ചാണകപ്പൊടിയോ മണ്ണിര കമ്പോസ്റ്റോ വളമായി ചേർത്തുകൊടുക്കാം.
ചെറിയ തണ്ടുകളിൽ നിന്ന് പുതിയ ചെടികൾ ഉണ്ടാക്കിയെടുക്കാം. നട്ടതിനുശേഷം അധികം വെയിൽ കൊള്ളാത്ത സ്ഥലങ്ങളില്‍ ചെടി വെക്കുക. നല്ലതുപോലെ ജലസേചനം ആവശ്യമുള്ള ഒരു ചെടിയാണ്. എന്നാൽ ചെടിച്ചട്ടിയിൽ വെള്ളം കെട്ടി നിൽക്കാതിരിക്കാൻ ശ്രദ്ധിക്കണം.
നല്ലതുപോലെ വെയിൽ ആവശ്യമുള്ള ഒരു ചെടി കൂടിയാണിത്. വെയിലിന്റെ അളവ് കൂടുന്നതിനും കുറയുന്നതിനും അനുസരിച്ച് ഇലകളുടെ നിറത്തിലും വ്യത്യാസങ്ങൾ കാണപ്പെടാം. ഈ ചെടിയുടെ വീഡിയോ കാണാം.
കൂടുതൽ ചെടി വിശേഷങ്ങൾ മൊബൈലിൽ ലഭിക്കുവാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.https://chat.whatsapp.com/Bqbvj99K5VsEvWLMH4bKIq
No comments