Latest Updates

ഇതുപോലെ മണിപ്ലാന്റ് സെറ്റ് ചെയ്ത് നോക്കു.. കാണാന്‍ അടിപൊളി

മണിപ്ലാന്റ് ഇഷ്ട്ടപെടുന്നവര്‍ ധാരാളം ഉണ്ടാവും. നീളമുള്ള മണിപ്ലാന്റ് തണ്ടുകള്‍ ഉണ്ടങ്കില്‍ അതിനെ വ്യത്യസ്തമായൊരു രീതിയില്‍ സെറ്റ് ചെയ്ത് അടിപൊളിയാക്കാം .

ഒരു ടവര്‍ ഗാര്‍ഡന്‍ മാതൃകയിലാണ് മണി പ്ലാന്റിനെ വളര്‍ത്തിയെടുക്കേണ്ടത്. വേരുകള്‍ പറ്റി പിടിക്കുവാനായി ഇരുമ്പ് നെറ്റിനുള്ളില്‍ ചണചാക്കോ ചകിരിയോ കൊണ്ട് ഒരു തൂണ് പോലെ ഉണ്ടാക്കിയെടുക്കണം. ഇതിനെ ഒരു ചെടി ചട്ടിയില്‍ ഉറപ്പിച്ചതിനു ശേഷം നീളമുള്ള തണ്ടുകള്‍ നടാം.

നടീല്‍ മിശ്രിതമായി മണ്ണും ചാണകപൊടിയും ചകിരിചോറും കൂട്ടിയിളക്കി ചെടി ചട്ടി നിറയ്ക്കാം. തണ്ട് നട്ടതിനു ശേഷം ഒരു ചാക്ക് നൂല്‍ ഉപയോഗിച്ച് മുകളിലെയ്ക്കുള്ള തണ്ടുകള്‍ ചുറ്റി വളച്ചു കെട്ടി കൊടുക്കണം. ഇതിനു ശേഷം നെറ്റിനുള്ളിലെ ചാക്ക് അല്ലങ്കില്‍ ചകിരി നന്നായി നനച്ചു കൊടുക്കുക.

കുറച്ചു ദിവസങ്ങള്‍ കൊണ്ട് തന്നെ ഉള്ളിലെ ചാക്കൊന്നും കാണാത്ത വിധത്തില്‍ നിറയെ ഇലകളും പുതിയ തണ്ടുകളും ഉണ്ടാവും. ഇതുണ്ടാക്കുന്ന വിധം വീഡിയോ ആയി കാണാം.


കൂടുതല്‍ ചെടി വിശേഷങ്ങള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക. https://chat.whatsapp.com/Bqbvj99K5VsEvWLMH4bKIq

No comments