Latest Updates

രണ്ടാം പൂവിടീലിനായി ബോഗൈന്‍വില്ല ചെടികളെ ഒരുക്കാം.

മാര്‍ച്ച് മാസം ആയപ്പോളേക്കും പലരുടെയും ബോഗൈന്‍വില്ല ചെടികളില്‍ പൂക്കള്‍ കുറഞ്ഞു തുടങ്ങിയിരിക്കും. രണ്ട് തവണകളായാണ് ബോഗൈന്‍വില്ല പൂവിടുന്നത്. ഒന്നാമത്തെ കാലം ജനുവരി മുതല്‍ മാര്‍ച്ച് വരെയാണ്. രണ്ടാമത്തെ കാലം മാര്‍ച്ച് മുതല്‍ മേയ് വരെയാണ്.

എന്നാല്‍ ശരിയായ പരിചരണം കൊടുത്തില്ലയെങ്കില്‍ രണ്ടാം കാലത്തില്‍ ബോഗൈന്‍വില്ലയില്‍ പൂക്കള്‍ കുറവായിരിക്കും. എന്തൊക്കെയാണ് ഈ കാലത്തില്‍ നിറയെ പൂക്കള്‍ ഇടുവാന്‍ ചെയ്യേണ്ടതെന്ന് നോക്കാം.

ഒന്നാമത്തെ കാര്യം പ്രൂണിംഗ് ആണ്. ഓരോ കമ്പിലും നാലഞ്ച് ഇലകള്‍ നിര്‍ത്തി ബാക്കി ഭാഗം മുറിച്ച് വിടുക. രണ്ടാമതായി ചെടിച്ചട്ടിയിലെ കളകള്‍ പറിച്ചു മാറ്റി മേല്‍ മണ്ണ് ഒരിഞ്ചു താഴ്ചയില്‍ ഇളക്കി മാറ്റുക. വലിയ വേരുകള്‍ നില നിര്‍ത്തിവേണം മണ്ണ് മാറ്റുവാന്‍. 

ഇങ്ങിനെ മാറ്റിയതിനു ശേഷം ചാണക പൊടിയും മണ്ണിര കമ്പോസ്റ്റും എല്ലുപൊടിയും ഒരു പിടി വേപ്പിന്‍ പിണാക്കും ചേര്‍ത്തിളക്കി തണ്ടില്‍ മുട്ടാതെ ചുറ്റിലും ഇടുക. അതിനു മുകളില്‍ പുതിയ ചുവന്ന മണ്ണ് നിരത്തുക. ശേഷം നല്ലത് പോലെ നനച്ചു കൊടുക്കുക.  

തുടര്‍ന്നുള്ള 10 ദിവസങ്ങള്‍ രാവിലെയും വൈകിട്ടും നനച്ചു കൊടുക്കണം. അപ്പോഴേയ്ക്കും പുതിയ നാമ്പുകള്‍ വളര്‍ന്നു വന്നിട്ടുണ്ടാവും. ഒന്ന് രണ്ടിഞ്ചു നീളത്തില്‍ പുതിയ കമ്പുകള്‍ വളര്‍ന്നാല്‍ പിന്നെ കൊടുക്കുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കുക.

NPK ഒരു സ്പൂണ്‍ ഈ സമയത്ത് ഇട്ടു കൊടുക്കുന്നത് നല്ലതാണ്. ഈ രീതികള്‍ പാലിച്ചാല്‍ ഏകദേശം 20 ദിവസങ്ങള്‍ കൊണ്ട് പുതിയ പൂ മൊട്ടുകള്‍ നിറയെ വന്ന് തുടങ്ങും. കുറഞ്ഞത്‌ 6-7 മണിക്കൂര്‍ സൂര്യപ്രകാശം ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തണം. 

ഇങ്ങിനെ രണ്ടാം കാലത്തില്‍ വരുന്ന പൂക്കള്‍ മേയ് അവസാനം വരെ നില്‍ക്കും. പൂമൊട്ടുകള്‍ വന്നാല്‍ വെള്ളം വളരെ കുറച്ചു മാത്രമേ കൊടുക്കാവു . അല്ലങ്കില്‍ കമ്പുകള്‍ നീണ്ടു വളര്‍ന്നു ഇലകള്‍ കൂടുതല്‍ ഉണ്ടാവും. 

ചെടികള്‍ വളര്‍ത്തുന്ന കൂട്ടുകാരിലെയ്ക്ക് ഈ ടിപ്സുകള്‍ പങ്കു വെക്കു. കൂടുതല്‍ ചെടി പരിചരണങ്ങള്‍ മൊബൈലില്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/Bqbvj99K5VsEvWLMH4bKIq

ചെടികളുടെ youtube വീഡിയോകള്‍ കാണുവാന്‍ സബ്സ്ക്രൈബ് ചെയ്യു https://www.youtube.com/channel/UCuvGD7Fv_as-d1ARygiz4fA

No comments