ടയര്‍ കൊണ്ടൊരു അടിപൊളി പൂന്തോട്ടം ഒരുക്കാം.
ഉപയോഗശൂന്യമായ ടയറുകള്‍ വെറുതെ കളയാതെ മനോഹരമായ ഒരു ഹാങ്ങിംഗ് പൂന്തോട്ടം ആക്കി മാറ്റാം. കുറഞ്ഞത് മൂന്ന് ടയറുകള്‍ എങ്കിലും ഒരു നിരയില്‍ തൂക്കി ഇട്ടാല്‍ കാണുവാന്‍ അടിപൊളിയാവും.
ടയറുകള്‍ക്കുള്ളില്‍ ഇറങ്ങിയിരിക്കുന്ന തരത്തിലുള്ള പ്ലാസ്റ്റിക്ക് ബാസ്ക്കറ്റുകള്‍ ഇതിനാവശ്യമാണ്. നല്ല നിറങ്ങള്‍ അടിച്ചു ടയറുകള്‍ മനോഹരമാക്കി കെട്ടിതൂക്കാനുള്ള നൂല്‍ കടത്തുവാനുള്ള ദ്വാരങ്ങള്‍ ഇട്ടു കൊടുക്കണം.
ആവശ്യത്തിനു വെയില്‍ കിട്ടുന്ന സ്ഥലത്ത് ഇവയെ ഉറപ്പിച്ച് തൂക്കിയിടുക. ബാസ്കറ്റുകള്‍ ടയറില്‍ ഇറക്കിവച്ചു അതിനു മുകളില്‍ ചണചാക്കോ ഗ്രീന്‍ നെറ്റോ വിരിച്ചു നടീല്‍ മിശ്രിതം നിറച്ച് ചെടികള്‍ നടാം.
ഇതുണ്ടാക്കുന്ന വിധം വീഡിയോ ആയി കാണാം.
കൂടുതല്‍ ഗാര്‍ഡന്‍ ഐഡിയാസ് മൊബൈലില്‍ ലഭിക്കുവാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/LWhlAecmSChIXWVKo0BPMZ
No comments