ഒരു റോസചെടിയില്‍ പലതരം കളറിലുള്ള പൂക്കള്‍ ഉണ്ടാക്കാം.
പല നിറങ്ങളില്‍ ഉള്ള പൂക്കള്‍ ഒരു റോസചെടിയില്‍ പൂത്തു നില്ല്ക്കുന്നത് കാണാന്‍ മനോഹരമാവും. ഇതിനായി ഗ്രാഫ്ട്ടിംഗ് രീതിയാണ് അവലംബിക്കേണ്ടത്.
നാലോ അഞ്ചോ നിറങ്ങള്‍ ഒരു കമ്പില്‍ പിടിപ്പിക്കാം. ഗ്രാഫ്റ്റ് ചെയ്യുവാന്‍ ഉള്ള കമ്പുകള്‍ രണ്ടിഞ്ചു നീളത്തില്‍ മുറിച്ചെടുക്കുക. ഒട്ടിക്കുന്ന ചെടി ചുവട്ടില്‍ നിന്നും 2 ഇഞ്ചു പൊക്കത്തില്‍ മുറിച്ചു വിടുക.
ഇതിന്റെ രണ്ടു വശങ്ങളും ചെറുതായി പിളര്‍ത്തുക. ഗ്രാഫ്റ്റ് കമ്പുകളുടെ ചുവടു ഇരുവശവും കൂര്‍മിചെടുക്കുക. ഇതിനെ പിളര്‍ത്തി വെച്ചിരിക്കുന്ന കമ്പിലേയ്ക്ക് ഇറക്കി ഉറപ്പിച്ചതിനു ശേഷം പ്ലാസ്റ്റിക് കൊണ്ട് നന്നായി വരിഞ്ഞു കെട്ടുക.രണ്ടാഴ്ചകൊണ്ട് പുതിയ നാമ്പുകള്‍ ഗ്രാഫ്റ്റ് ചെയ്ത കമ്പുകളില്‍ വളര്‍ന്നു തുടങ്ങും. ഈ സമയത്ത് കെട്ടിവെച്ചിരിക്കുന്ന പ്ലാസ്റ്റിക് മുകള്‍ ഭാഗം അഴിച്ചു മാറ്റികൊടുക്കുക.
ഇത് ചെയ്യുന്ന രീതി വീഡിയോ ആയി കാണാം.
കൂടുതല്‍ ചെടി അറിവുകള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/LWhlAecmSChIXWVKo0BPMZ
No comments