ഈ ചെടി ഇഷ്ട്ടപെടാത്തവര്‍ കുറവാകും. വളര്‍ത്താനും എളുപ്പം.
ഒരേ സമയം മൂന്ന് നിറത്തിലുള്ള പൂക്കൾ വിരിഞ്ഞു നില്‍ക്കുന്ന മനോഹരമായ ചെടിയാണ് ബ്രന്‍ഫെല്‍ഷ്യ ലാറ്റിഫോളിയ. മിക്കവര്‍ക്കും പരിചിതമായ പേര് യെസ്റ്റര്‍ഡേ- റ്റുഡേ- റ്റുമോറോ അഥവ സണ്‍ഡേ -മണ്‍ഡേ -റ്റ്യൂസ്ഡേ എന്നതായിരിക്കും.
വളര്‍ത്തിയെടുക്കുവാന്‍ എളുപ്പമായ ഈ ചെടിക്ക് കിസ്സ് മീ ക്വിക്ക് എന്നൊരു പേരുമുണ്ട്. കാണാൻ നല്ല ഭംഗിയും അതിലേറെ സുഗന്ധവും നിറഞ്ഞതാണ് ഇതിന്റെ പൂക്കൾ. ഒരു പൂവ് വിരിഞ്ഞാല്‍ അത് മൂന്ന് ദിവസം വാടാതെ നില്‍ക്കുകയും ഓരോ ദിവസവും അതിന്റെ നിറം മാറുകയും ചെയ്യും.
ആദ്യ ദിവസം ഇവ വയലറ്റ് നിറത്തിലായിരിക്കും വിരിയുക. രണ്ടാമത്തെ ദിവസം അത് ലാവണ്ടര്‍ നിറത്തിൽ ആയിരിക്കും. മൂന്നാമത്തെ ദിവസം വെള്ള നിറം ആയി മാറും. ഏകദേശം മാർച്ച് മുതൽ ഒക്ടോബർ - നവംബര്‍ മാസം വരെയാണ് ഈ ചെടിയില്‍ പൂക്കള്‍ നിറഞ്ഞു നില്‍ക്കുക.
നടീല്‍ മിശ്രിതമായി ചാണകപൊടിയും എല്ലുപൊടിയും ചേര്‍ത്തു കൊടുക്കാം. രാവിലെയുള്ള സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് വേണം ഈ ചെടി നട്ട് പിടിപ്പിക്കുവാന്‍. മണ്ണ് ഉണങ്ങാത്ത വിധത്തില്‍ ജലസേചനം ഉറപ്പ് വരുത്തണം.
ഇടവളമായി ചാണകപൊടി ഇട്ടു കൊടുക്കാം. വളരെ ഉയരത്തില്‍ വളര്‍ന്നു പോകുന്ന തരത്തില്‍ ഉള്ള ചെടിയാണെങ്കിലും പ്രൂണിംഗ് ചെയ്തു വളര്‍ത്തിയാല്‍ നല്ല ബുഷി ആയിട്ട് വളര്‍ത്തിയെടുക്കാന്‍ സാധിക്കും. ഇത്തരത്തില്‍ പൂക്കള്‍ ഇട്ടു നില്‍ക്കുനതു കാണാന്‍ അടിപൊളിയാണ്.
ഈ ചെടിയുടെ കൂടുതല്‍ വിശേഷങ്ങള്‍ വിഡിയോയിലൂടെ കാണാം.
No comments