വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ ഡയമണ്ട് ആകൃതിയില്‍ നിര്‍മ്മിക്കുനത് പഠിക്കാം
വീടിന്റെ ഭിത്തിയില്‍ ഉറപ്പിക്കാവുന്ന തരത്തില്‍ ഉള്ള വ്യത്യസ്തങ്ങളായ വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ മാതൃകകള്‍ വിപണിയില്‍ വാങ്ങുവാന്‍ ലഭിക്കും. എന്നാല്‍ വീട്ടില്‍ തന്നെ ഉണ്ടാക്കിയെടുക്കുവാന്‍ പറ്റുന്ന ഒരു മാതൃകയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
മുള കൊണ്ടാണ് ഈ വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ നിര്‍മ്മിച്ചിരിക്കുന്നത്. ചെറിയ അലകുകള്‍ പോലെ കീറിയെടുത്തതിനു ശേഷം ഇഴ പാകിയാണ് ഇതിനെ ഡയമണ്ട് ആകൃതിയില്‍ ഉറപ്പിക്കുനത്. സ്ക്രു ചെയ്തോ തമ്മില്‍ കൂട്ടി കെട്ടുകയോ ചെയ്തതിനു ശേഷം ചെറിയ പ്ലാസ്റ്റിക് ചെടി ചട്ടികള്‍ ഇതിലേയ്ക്ക് ഉറപ്പിക്കുവനുള്ള കൊളുത്തുകള്‍ ഇടുക.
വലിപ്പമുള്ള ചെടിച്ചട്ടികള്‍ ഇതിനു അനുയോജ്യമല്ല. ചെറിയ ചെടിച്ചട്ടികളില്‍ മനോഹരമായ ചെടികള്‍ നട്ട് ഇതിലേയ്ക്ക് സെറ്റ് ചെയ്യാം. ഉണ്ടാക്കുന്ന വിധം വീഡിയോ ആയി കാണാം.
ചെടികളുടെ കൂടുതല്‍ വിശേഷങ്ങള്‍ കാണുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക. https://chat.whatsapp.com/Bqbvj99K5VsEvWLMH4bKIq
No comments