Latest Updates

ഈ പൂന്തോട്ടം എങ്ങിനെയുണ്ട് ..? പൊളിയല്ലേ


സാധാരണ കാണുന്നതില്‍ നിന്നും വ്യത്യസ്തമായി പൂച്ചെടികള്‍ ഒരു ബോള്‍ ആകൃതിയില്‍ പൂത്തുലഞ്ഞു നില്ല്ക്കുന്നത് കാണുവാന്‍ മനോഹരമല്ലേ. വളരെ എളുപ്പത്തില്‍ ഇങ്ങിനൊരു ഗാര്‍ഡന്‍ മാതൃക ഉണ്ടാക്കിയെടുക്കാം.
ഇതിനായി ഗ്രീന്‍ നെറ്റിന്റെ ഒരു സമചതുരത്തില്‍ ഉള്ള  കഷണം ആവശ്യമാണ്‌. കല്ലും കട്ടയും നീക്കം ചെയ്ത ചുവന്ന മണ്ണ് കുറച്ച് വെള്ളം ചേര്‍ത്ത് കുഴച്ച് എടുക്കണം. ഈ മണ്ണിനെ ഗ്രീന്‍ നെറ്റിന്റെ ഉള്ളില്‍ വച്ച് പൊതിഞ്ഞു ഒരു ബോള്‍ ആകൃതിയിലാക്കി കെട്ടുക.

നന്നായി അമര്‍ത്തി മുറുക്കി ഉറപ്പിച്ചതിനു ശേഷം ഇതിനെ തൂക്കിയിടാം. ഇനി ഗ്രീന്‍ നെറ്റിന്റെ ഇടയിലൂടെ പൂചെടികളുടെ തണ്ടുകള്‍ അകത്തേയ്ക്ക് കടത്തി മണ്ണില്‍ ഉറപ്പിക്കുക. പത്തുമണി ചെടികള്‍ പോലുള്ളവയാണ് ഈ രീതിയില്‍ നടാന്‍ നല്ലത്.

ഇതുണ്ടാക്കുന്ന വിധം വീഡിയോ ആയി കാണാം. 

കൂടുതല്‍ ഗാര്‍ഡന്‍ ഐഡിയകള്‍ മൊബൈലില്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/Bm1aJAtwAjpE5Gift1bIhT

1 comment: