Latest Updates

നമ്മുക്ക് ഇഷ്ട്ടപെട്ട ആകൃതിയില്‍ ചെടികളെ വളര്‍ത്തുന്ന വിധം നോക്കാം.

ഇന്‍ഡോര്‍ പ്ലാന്റ്സ് വിവിധ ആകൃതിയില്‍ വളര്‍ത്തിയെടുക്കുന്നത് ഇപ്പോള്‍ പ്രചാരത്തിലുണ്ട്. ഇങ്ങിനെ വളര്‍ത്തിയെടുത്ത ചെടികള്‍ക്ക് വിപണിയില്‍ വില കൂടുതലുമാണ്. 

ഇത് നമ്മുക്ക് വീട്ടില്‍ തന്നെ ചെയ്തെടുക്കാം. ഇതിനായി വളഞ്ഞ് കിട്ടുന്ന ചെറിയ കമ്പികള്‍ ആവശ്യമാണ്‌. ഇത് നമ്മുക്ക് ഇഷ്ട്ടമുള്ള ആകൃതിയില്‍ വളച്ച് ഓരോ ആകൃതിയില്‍ ആക്കുക. 

ഇതിലേയ്ക്ക് ചെടികളുടെ നീളമുള്ള തണ്ടുകളെ ചതയാതെ ചേര്‍ത്തു കെട്ടുക എന്നതാണ് അടുത്ത പ്രവൃത്തി. കൃത്യമായി നമ്മള്‍ ഉദേശിക്കുന്ന ആകൃതിയില്‍ ചെടികള്‍ വളര്‍ന്നു തുടങ്ങുവാന്‍ ദിവസങ്ങള്‍ എടുക്കും.

വെള്ളത്തില്‍ വളര്‍ത്തുന്ന മണിപ്ലാന്റ് മുതലായ ചെടികളാണ് ഇതിനായി തിരഞ്ഞെടുക്കുന്നത് എങ്കില്‍ പ്ലാസ്റ്റിക് കോട്ടിംഗ് ഉള്ള കമ്പികള്‍ എടുക്കുന്നത് നല്ലതായിരിക്കും.

ഈ രീതിയില്‍ ചെടികള്‍ പിടിപ്പിക്കുന്നത് വീഡിയോ ആയി കാണാം.


ചെടികളുടെയും മറ്റു കൃഷികളുടെയും കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/LIZVF1KMAOeHkCy7uoK8tE

No comments