Latest Updates

അദീനിയം ചെടിയില്‍ നിറയെ പൂക്കള്‍ ഉണ്ടാവാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കു.

ഏറ്റവും മികച്ച ചെടികളില്‍ ഒന്നാണ് അദീനിയം. അതിന്റെ പൂക്കളുടെ ഭംഗിയും തണ്ടുകള്‍ വളരുന്നതിന്റെ ആകൃതിയുമാണ് ഇവയെ വ്യത്യസ്തമാക്കുന്നത്.

നേഴ്സറികളില്‍ നിന്നും വാങ്ങി കൊണ്ടുവരുന്ന അദീനിയം ചെടികള്‍ പലപ്പോഴും പൂക്കള്‍ പിടിക്കാതെ പോവാറുണ്ട്. പരിചരണത്തിലെ കുറവാകും പലപ്പോഴും അതിനു കാരണം.

അദീനിയം ചെടികള്‍ നിറയെ പൂക്കള്‍ ഇടുവാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഒന്നാമതായി ചെയ്യേണ്ട കാര്യം പ്രൂണിംഗ് ആണ്. നല്ലത് പോലെ ശാഖകള്‍ ഉണ്ടായി കൂടുതല്‍ പൂമൊട്ടുകള്‍ വിരിയുവാന്‍ ഇത് ആവശ്യമാണ്‌. മുറിച്ചു വിട്ട ഭാഗത്ത്‌ ഏതെങ്കിലും ഫംഗിസൈടുകള്‍ പുരട്ടി കൊടുക്കണം.

മറ്റൊരു കാര്യം സൂര്യപ്രകാശമാണ്. നല്ലത് പോലെ സൂര്യപ്രകാശം ആവശ്യമുള്ള ചെടിയാണിത്. 6 മുതല്‍ 8 മണിക്കൂര്‍ വരെ വെയില്‍ കിട്ടുന്ന സ്ഥലത്ത് വേണം അദീനിയം ചെടികള്‍ വളര്‍ത്തുവാന്‍.

ചെടിച്ചട്ടിയിലെ നനവ് നോക്കി ജലസേചനം ചെയ്യാം. മഴക്കാലത്ത് മഴമറയ്ക്കുള്ളില്‍ എടുത്തു വെക്കുനത് നല്ലതാണ്. കാരണം കൂടുതല്‍ മഴ കൊണ്ടാല്‍ വളരെ പെട്ടന്ന് തന്നെ ചെടി ചീഞ്ഞു പോകാന്‍ സാധ്യതയുണ്ട്.

അദീനിയം ചെടികളുടെ കൂടുതല്‍ പരിചരണങ്ങള്‍ വീഡിയോ ആയി കാണാം.


ഫംഗി സൈഡ് വാങ്ങുവാന്‍ ക്ലിക്ക് ചെയ്യുക.
കൂടുതല്‍ ചെടി വിശേഷങ്ങള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/LIZVF1KMAOeHkCy7uoK8tE

1 comment: