Latest Updates

കോവിഡിനെയും പ്രധിരോധിക്കണം .... ഈ കാര്യങ്ങള്‍ കൂടി അറിയൂ

വൈറസുകളെ പ്രധിരോധിക്കുവാന്‍ നമ്മുടെ ശരീരത്തിന്റെ രോഗപ്രധിരോധ ശേഷി കൂട്ടുക എന്ന വളരെ പ്രധാനപെട്ട കാര്യവും, സാമൂഹിക അകലത്തോടും മാസ്കിനോടും വാക്സിനുമൊപ്പം നമ്മള്‍ ചെയ്യേണ്ടതാണ്. പ്രകൃതിദത്തമായി ആഹാരത്തില്‍ കൂടിയാണ് ഇത് സാധ്യമാവുക.

ലോകം മുഴുവനും പ്രത്യേകിച്ച് ഇന്ത്യയിലും മഹാമാരി പടര്‍ന്നു പിടിക്കുന്ന ഈ സമയത്ത് അതിനെ അതിജീവിക്കുവാനുള്ള ഒന്നാമത്തെ മാര്‍ഗ്ഗം ഈ വൈറസ് നമ്മുടെ ശരീരത്തില്‍ എത്തുവാനുള്ള വഴികള്‍ തടയുക എന്നത് തന്നെയാണ്.

അതിനാലാണ് സാമൂഹിക അകലവും മാസ്കുമെല്ലാം നമ്മുടെ ജീവിതത്തിന്റെ ഭാഗമായത്. 2021 ആദ്യ മാസങ്ങളില്‍ പോസിറ്റീവ് കേസുകള്‍ കുറഞ്ഞതിനാല്‍ കൊവിട് ഏകദേശം അവസാനിച്ചു എന്ന ധാരണ പരക്കുകയുണ്ടായി. എന്നാല്‍ ഏപ്രില്‍ അവസാനത്തോട് കൂടി കേസുകളും മരണങ്ങളും അഞ്ചിരട്ടിയായി വര്‍ധിച്ചു.

ഇപ്പോള്‍ വരുന്ന വാര്‍ത്തകളും അത്ര ശുഭകരമല്ല.ജനിതകമാറ്റം വന്ന വൈറസുകള്‍ വായുവില്‍ കൂടിയും പകരും എന്നാണ് ശാസ്ത്രലോകം പറയുന്നത്. ഈ മഹാമാരിയെ ഒരു വിധം അമര്‍ച്ച ചെയ്യുവാന്‍ 2-3 വര്‍ഷങ്ങള്‍ എങ്കിലും വേണ്ടി വരും എന്നാണ് കരുതപ്പെടുന്നത്.

എത്രയൊക്കെ പ്രധിരോധമാര്‍ഗ്ഗങ്ങള്‍ എടുത്താലും ഏതെങ്കിലും കാരണത്താല്‍ ഏതു രോഗത്തിനും കാരണമാവുന്ന വൈറസുകള്‍ നമ്മുടെ ശരീരത്തില്‍ എത്തിയാല്‍ അതിന്റെ പ്രവര്‍ത്തനത്തെ പ്രധിരോധിക്കുവാനുള്ള ശേഷി നമ്മുടെ ശരീരത്തിന് ഉണ്ടങ്കില്‍ ഭയക്കേണ്ടതില്ല. അത് ഇല്ലാത്തവരില്‍ ആണ് ഈ വൈറസുകള്‍ അപകടകാരികള്‍ ആവുന്നത്.

നമ്മുടെ ശരീരത്തിന്റെ രോഗപ്രധിരോധശേഷി വര്‍ദ്ധിപ്പിക്കുവാന്‍ ഏറ്റവും പ്രധാനപ്പെട്ട, നമ്മുടെ വീടുകളില്‍ തന്നെയുള്ള രണ്ടു സാധനങ്ങളാണ് ഇഞ്ചിയും മഞ്ഞളും. ഇവ രണ്ടും കൃത്യമായി നമ്മുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുന്നുണ്ടന്ന് ഉറപ്പ് വരുത്തുക.

കറികളില്‍ ഇടുന്നത് മാത്രമല്ല, ഇവയിട്ട് വെള്ളം തിളപ്പിച്ച്‌ കുടിക്കുന്നതും ഏറ്റവും ഫലപ്രദമാണ്. പച്ചമഞ്ഞള്‍ വെയിലത്തിട്ട് ഉണങ്ങിയത്‌ ഒരു നുള്ളും ( വളരെ ചെറിയ കഷണം) പച്ച ഇഞ്ചി അല്ലങ്കില്‍ ചുക്ക്( ഉണങ്ങിയ ഇഞ്ചി) ചെറിയ കഷണവും ഇട്ട് നല്ലത് പോലെ വെള്ളം തിളപ്പിച്ചാറിച്ച് കുടിക്കാം.

ഇങ്ങിനെ ചെയ്യുമ്പോള്‍ അവയിലെ പോഷകങ്ങള്‍ പൂര്‍ണ്ണമായും വെള്ളത്തിലേയ്ക്ക് എത്തും. മഞ്ഞളിന്റെ അളവ് കൂടിയാല്‍ ചവര്‍പ്പ് ഉണ്ടാവും. വൈറസുകളെയും ബാക്ടീരിയകളെയും പ്രധിരോധിക്കുവാന്‍ ഇവയില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ ഏറ്റവും ഉത്തമമാണെന്ന് ശാസ്ത്രീയമായി തെളിയിക്കപെട്ടിട്ടുള്ളതാണ്.

അതുപോലെ തന്നെ ചായ തിളപ്പിക്കുമ്പോള്‍ അതിലെയ്ക്കും ഇവ രണ്ടും ഇടാവുന്നതാണ്. അതുപോലെ തന്നെ തേനില്‍ കലര്‍ത്തിയും കഴിക്കാവുന്നതാണ്. മറ്റൊന്ന് ജീരകം ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നതും രോഗപ്രധിരോധ ശേഷിയെ കൂട്ടുന്നതാണ്.

കൊവിട് പോലുള്ള മഹാമാരിയില്‍ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ ഉണ്ടായി വരുന്നതാണ് ഏറ്റവും സങ്കീര്‍ണമായ പ്രശ്നം. വാക്സിന്‍ എടുത്തവരില്‍ പോലും രോഗം വന്നു എന്നുള്ള റിപ്പോര്‍ട്ടുകള്‍ ആശങ്കയുളവാക്കുന്നതാണ്.

എല്ലാ മാര്‍ഗ്ഗ നിര്‍ദേശങ്ങളും പാലിച്ച് വൈറസിനെ അകറ്റുന്നതിനൊപ്പം നമ്മുടെ ശരീരത്തിന്റെ രോഗപ്രധിരോധ ശേഷി കൂട്ടുക എന്ന അടിസ്ഥാനകാര്യവും നാം ചെയേണ്ടത് അത്യാവശ്യമാണ്.

കൂടുതല്‍ പോസ്റ്റുകള്‍ മൊബൈലില്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/LIZVF1KMAOeHkCy7uoK8tE

No comments