അകത്തളങ്ങളില്‍ വെള്ളത്തില്‍ വളര്‍ത്താവുന്ന മനോഹരമായ ചെടികള്‍
ഇന്‍ഡോര്‍ വാട്ടര്‍ പ്ലാന്റ്സ് ഹരമായി മാറുന്ന ഈ കാലത്ത് നമ്മുക്ക് വളരെ എളുപ്പത്തില്‍ വീട്ടില്‍ വളര്‍ത്തിയെടുക്കാന്‍ പറ്റുന്ന കുറച്ചു ചെടികളെ പരിചയപ്പെടാം.
വെള്ളത്തില്‍ ചെടി വളര്‍ത്തുമ്പോള്‍ ചെടികളുടെ ഭംഗി മാത്രമല്ല തിരഞ്ഞെടുക്കുന്ന ചെടിച്ചട്ടി അല്ലങ്കില്‍ പാത്രങ്ങളുടെ ഭംഗിയും ഒരു പ്രധാന ഘടകമാണ്. കൂടുതലും ഗ്ലാസ്സില്‍ നിര്‍മ്മിച്ച വിവിധ ആകൃതിയിലുള്ള പാത്രങ്ങളാണ് ഈ രീതിയില്‍ ചെടികള്‍ വെക്കുവാന്‍ ഉചിതം.
ഇങ്ങിനെ നടുമ്പോള്‍ ചെടികളുടെ വേരുകളിലും തണ്ടുകളിലും ഉണ്ടാവുന്ന രോഗങ്ങള്‍ പെട്ടന്ന് തിരിച്ചറിഞ്ഞു അതിന് പരിചരണം നല്‍കുവാന്‍ സാധിക്കും. അതേപോലെ തന്നെ ഗ്ലാസ് പത്രങ്ങള്‍ക്കുള്ളില്‍ വ്യത്യസ്ത നിറങ്ങളിലുള്ള കല്ലുകള്‍ ഇട്ടു മനോഹരമാക്കാവുന്നതാണ്.
മണിപ്ലാന്റ്സും ലക്കി ബാംബുവും കൂടാതെ സാന്സിവേരിയ, അഗ്ലോനിമ,ലോട്ടസ് ബാംബു, പെര്‍തുസ, സിങ്ങോനിയം തുടങ്ങിയവയെല്ലാം വെള്ളത്തില്‍ വളര്‍ത്തിയെടുക്കാം. ഇവയുടെ നടീലും പരിചരണവുമെല്ലാം വീഡിയോ ആയി കാണാം.
No comments