Latest Updates

മൊസാംബി വീട്ടില്‍ വളര്‍ത്തിയെടുക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

മൊസാംബി അല്ലങ്കില്‍ മധുരനാരങ്ങ ഏവര്‍ക്കും ഇഷ്ട്ടമുള്ള ഒരു പഴവര്‍ഗ്ഗമാണ്. ജ്യൂസ്‌ ആയി കുടിക്കുവാനാണ് കേരളത്തില്‍ മൊസാംബി കൂടുതല്‍ ആയി ഉപയോഗിക്കുന്നത്.

മണ്ണിലും ടെറസിന് മുകളില്‍ വലിയ ട്രംമുകളിലും മൊസാംബി വളര്‍ത്തിയെടുക്കാം. ബഡ് തൈകള്‍ വാങ്ങുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. നല്ലത്പോലെ സൂര്യപ്രകാശം ഉള്ള സ്ഥലങ്ങളില്‍ വേണം മൊസാംബി വളര്‍ത്തുവാന്‍.

മണ്ണില്‍ ചകിരിചോറും എല്ലുപൊടിയും ചാണകപൊടി, വേപ്പിന്‍ പിണ്ണാക്ക്, മണ്ണിരകമ്പോസ്റ്റ് അല്ലങ്കില്‍ ഏതെങ്കിലും ജൈവ വളങ്ങള്‍ കൂട്ടി ഇളക്കി തൈകള്‍ നടാം. വളര്‍ന്നു തുടങ്ങുമ്പോള്‍ പ്രൂണ്‍ ചെയ്തു വിടുന്നത്  ശിഖരങ്ങള്‍ ഉണ്ടായി കായ്കള്‍ കൂടുതല്‍ ഉണ്ടാകുവാന്‍ ഉപകരിക്കും.

നല്ലതുപോലെ ഇടവളം ആവശ്യമുള്ള ചെടിയാണ് മൊസാംബി. കുറഞ്ഞത് മൂന്ന് മാസം കൂടുമ്പോള്‍ വളങ്ങള്‍ ഇട്ടുകൊടുക്കണം. വേപ്പെണ എമല്‍ഷന്‍ ഇലകളില്‍ തളിച്ച് കൊടുക്കുന്നത് കീടങ്ങളെ നിയന്ത്രിക്കും. 

നട്ട് മൂന്നാം വര്‍ഷം മുതല്‍ കായ്കള്‍ നിറയെ ഉണ്ടായി തുടങ്ങും. വിറ്റാമിന്‍ സി യുടെ കലവറയായ മോസംബി ദഹനത്തിനും ശരീരത്തിന്റെ രോഗപ്രധിരോധ ശേഷി വര്‍ദ്ധിപ്പിക്കുവാനും വളരെ നല്ലതാണ്.

കൂടുതല്‍ കാര്‍ഷിക അറിവുകള്‍ക്കായി വട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/Bm1aJAtwAjpE5Gift1bIhT

No comments