Latest Updates

ഇതുപോലൊരു അടിപൊളി ഹാങ്ങിംഗ് ഗാര്‍ഡന്‍ വളരെ എളുപ്പത്തില്‍ ഉണ്ടാക്കാം.

ആവശ്യം കഴിഞ്ഞുള്ള പ്ലാസ്റ്റിക് കുപ്പികള്‍ വെറുതെ വലിച്ചെറിഞ്ഞു കളയാതെ അവയെ മനോഹരമായൊരു ഗാര്‍ഡന്‍ മോഡല്‍ ആക്കി മാറ്റാം. എത്രത്തോളം കുപ്പികള്‍ ഉണ്ടോ അത്രയും വലിപ്പത്തില്‍ ഇതുണ്ടാക്കാം.

ഇതിനായി ഒരേ വലിപ്പത്തിലും ആകൃതിയിലും ഉള്ള കുപ്പികള്‍ തിരഞ്ഞെടുക്കണം. നടുവേ മുറിച്ചതിനു ശേഷം ചുവടു ഭാഗങ്ങള്‍ ഒരു വൃത്താകൃതിയില്‍ വച്ചു കുപ്പികള്‍ക്കിടയില്‍ ദ്വാരങ്ങള്‍ ഇട്ടു അവയെ കൂട്ടി കെട്ടുക. അഞ്ചോ ആറോ കുപ്പികള്‍ ഏറ്റവും അടിയിലുള്ള നിരയില്‍ ഉണ്ടാവുന്നതാണ് നല്ലത്. മുകളിലേയ്ക്ക് എണ്ണം കുറച്ചു ഏറ്റവും മുകളില്‍ രണ്ട് കുപ്പികള്‍ ആക്കുക.

ഇതേ പോലെ മൂന്നോ നാലോ നിര, തൂക്കിയിടാന്‍ ഉദേശിക്കുന്ന സ്ഥലത്തിന്റെ പോക്കത്തിനനുസരിച്ചു ഉണ്ടാക്കാം. ഇതില്‍ രണ്ടു രീതിയില്‍ ചെടികള്‍ നടാം. ദ്വാരങ്ങള്‍ ഇട്ടു പത്തുമണി പോലുള്ളവ ഉള്ളിലേയ്ക്ക് കയറ്റിയും, സാദാരണ ചെടി ചട്ടിയില്‍ നടുന്ന പോലെ മുകള്‍ വശത്തും. 

നല്ല ബലമുള്ള വള്ളി കൊണ്ട് ഒരടി അകലത്തില്‍ ഒന്നിന് മുകളില്‍ ഒന്നായി കെട്ടി തൂക്കി ഉറപ്പിച്ചതിനു ശേഷം ചെടികള്‍ നടാം. ഇതുപോലെ തന്നെ കുപ്പികളുടെ മുകള്‍ ഭാഗങ്ങള്‍ എടുത്തു ഇതേ രീതിയില്‍ കൂട്ടി കെട്ടി മറ്റൊരു മാതൃക ഉണ്ടാക്കാം.

ഇവയുണ്ടാക്കുന്ന വിധം വീഡിയോ ആയി കാണാം. ( നിങ്ങളുടെ മൊബൈലില്‍ വീഡിയോ പ്ലേ ആവുന്നിലങ്കില്‍ വീഡിയോ ലാര്‍ജ് സ്ക്രീനില്‍ കാണുന്ന ഐക്കണില്‍ ക്ലിക്ക് ചെയുക)


കൂടുതല്‍ ഗാര്‍ഡന്‍ മോഡല്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/Bm1aJAtwAjpE5Gift1bIhT

No comments