Latest Updates

ഹോയ ചെടി ഇതുപോലെ വളര്‍ത്തി നിറയെ പൂക്കള്‍ പിടിപ്പിക്കാം

നമ്മുടെ കാലാവസ്ഥയില്‍ നല്ലതുപോലെ വളരുന്നതും നിറയെ പൂക്കള്‍ പിടിക്കുന്നതുമായ ചെടിയാണ് ഹോയ. വാക്സ് പ്ലാന്റ് എന്നും ഇതറിയപ്പെടുന്നു. വള്ളി ചെടി ഗണത്തില്‍ പെട്ട ഇത് നിരവധി നിറങ്ങളില്‍ പൂക്കള്‍ ഇടുന്ന ഇനങ്ങലുണ്ട്.

വള്ളികള്‍ മുറിച്ചു നട്ട് പുതിയ തൈകള്‍ ഉണ്ടാക്കാം. നടാനായി വെള്ളം വാര്‍ന്നു പോകുന്ന തരത്തിലുള്ള നടീല്‍ മിശ്രിതം തയാറാക്കാം. ചാണക പൊടിയും കമ്പോസ്റ്റും ചകിരിചോറും ചേര്‍ത്ത് കൊടുക്കാം. മൂപ്പെത്തിയ ഇലകളില്‍ നിന്നും വേരുകള്‍ പൊട്ടി പുതിയ ചെടിയായി മാറുന്നതാണ്.

നല്ലതുപോലെ ജലസേചനം ആവശ്യമുള്ള ചെടിയാണിത്. ആറു മാസം മുതല്‍ പൂക്കള്‍ ഉണ്ടാവാന്‍ തുടങ്ങും. ഇടത്തരം സൂര്യപ്രകാശമാണ് ഈ ചെടി വളര്‍ത്തുവാന്‍ ഉചിതം. വെയില്‍ കൂടിയാല്‍ ഇലകളില്‍ മഞ്ഞളിപ്പ് ബാധിക്കും.

വള്ളികള്‍ വീശി തുടങ്ങുമ്പോള്‍ താങ്ങ് കൊടുത്തു മുകളിലേയ്ക്ക് വളര്‍ത്തി വിടണം. പൂവിട്ടു തുടങ്ങിയാല്‍ എല്ലാ സമയത്തും ഈ ചെടിയില്‍ നല്ല ഭംഗിയുള്ള പൂക്കള്‍ ഉണ്ടാവും.



പുതിയ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/LIZVF1KMAOeHkCy7uoK8tE

No comments