Latest Updates

മഴക്കാലത്ത് കൃഷി ചെയ്യാവുന്ന പച്ചക്കറികള്‍

ഇനിയങ്ങോട്ടുള്ള മാസങ്ങള്‍ മഴക്കലമാണ്. നമ്മുടെ പച്ചക്കറി തോട്ടവും ഈ കാലാവസ്ഥയ്ക്ക് അനുയോജ്യമാക്കി മാറ്റിയെങ്കില്‍ മാത്രമേ നല്ല വിളവ് ലഭിക്കുകയുള്ളൂ.

അതിനായി മഴക്കാലത്ത്‌ നന്നായി വളര്‍ന്നു ഫലം തരുന്ന പച്ചക്കറികളെയും മഴ കൂടുതല്‍ കൊണ്ടാല്‍ നശിച്ചു പോകുന്ന പച്ചക്കറികളെയും പറ്റി അറിഞ്ഞിരിക്കണം.

മേയ് മാസം അവസാനത്തോടെ നട്ട് വളര്‍ത്തുവാന്‍ പറ്റിയ പച്ചക്കറിയാണ് പയര്‍. മഴക്കാലത്ത്‌ ഇവ നന്നായി വളര്‍ന്നു നിറയെ കായ്കള്‍ പിടിക്കും. ഒരു വീട്ടില്‍ 5 മൂട് പയര്‍ നട്ടാല്‍ പിന്നെ 30 ദിവസങ്ങള്‍ കഴിയുമ്പോള്‍ വീട്ടിലേയ്ക്ക് ആവശ്യത്തിനുള്ള പയര്‍ ലഭിക്കും.


മേയ് മാസം അവസാനവും ജൂണ്‍ മാസം ആദ്യവും അടങ്ങുന്ന രോഹിണി ഞാറ്റുവേല കണക്കാക്കിയാണ് മുന്പ് നമ്മുടെ നാട്ടില്‍ കൃഷി ഇറക്കിയിരുന്നത്. പ്രത്യേകിച്ച് നാടന്‍ ഇനമായ കുരുത്തോല പയര്‍ മഴക്കാലത്തിന് ഏറ്റവും അനുയോജ്യമാണ്.

വെണ്ടയും മഴക്കാലത്തിനു അനുയോജ്യമായ പച്ചക്കറിയാണ്. ആനക്കൊമ്പന്‍ പോലുള്ള വെണ്ടയിനങ്ങള്‍ നിറയെ കായ്ഫലം നല്‍കുന്നവയാണ്. നല്ലതുപോലെ അടിവളം ചേര്‍ത്തു വേണം വെണ്ട നടാന്‍.

അതുപോലെ തന്നെ മഴക്കാലത്ത്‌ അനുയോജ്യമായ മറ്റൊരു പച്ചക്കറിയാണ് വഴുതന. ഒരു ചുവട് നല്ല വഴുതന ഉണ്ടങ്കില്‍ വീട്ടാവശ്യത്തിന് ധാരാളമാവും. ഒരു വഴുതനയില്‍ നിന്നും രണ്ടു വര്‍ഷം വരെ വിളവെടുക്കാം.അധികം പരിചരണം ആവശ്യമില്ല.

വള്ളി വീശുന്ന പച്ചക്കറികളായ പാവല്‍, കോവല്‍, നിത്യവഴുതിന എന്നിവയും ഈ മാസങ്ങളില്‍ നല്ലത് പോലെ വളരുന്നവയാണ്.

പച്ചമുളകും മഴക്കാലത്ത്‌ നന്നായി വളരും. വിത്തുകള്‍ പാകി മുളപ്പിച്ചതിനു ശേഷം പറിച്ചു നടുവാന്‍ ശ്രദ്ധിക്കണം. 

എല്ലാ പച്ചക്കറികളുടെയും ചുവട്ടില്‍ വെള്ളം കേട്ടികിടക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ജൈവ വളങ്ങള്‍ കൊടുക്കുനതിനു മുന്പ് അതില്‍ പൂപ്പല്‍ പോലെയുള്ള ഫംഗല്‍ ബാധകള്‍ ഇല്ലാന്ന് ഉറപ്പ് വരുത്തണം.

കൂടുതല്‍ കൃഷി അറിവുകള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ക്ലിക്ക് ചെയ്യുക.https://chat.whatsapp.com/LIZVF1KMAOeHkCy7uoK8tE

No comments