ചീര വളരെ എളുപ്പത്തില്‍ കൃഷി ചെയ്യുന്ന രീതി നോക്കാം.
വളരെ എളുപ്പത്തിൽ കൃഷി ചെയ്തെടുക്കാവുന്ന ഒരു ഇല വർഗ്ഗത്തിൽപ്പെട്ട വിളയാണ് ചീര. സാധാരണയായി ചുവന്ന ചീരയും പച്ചനിറത്തിലുള്ള ചീരയുമാണ് കൃഷി ചെയ്തു വരുന്നത്.
വിത്തുകൾ നേരിട്ട് മണ്ണിൽ പാകിയും, തൈകളുണ്ടാക്കി അവയെ പറിച്ചു നട്ടും ചീര കൃഷി ചെയ്യാവുന്നതാണ്. മണ്ണിൽ തടമെടുത്തും ഗ്രോബാഗിലും ചാക്കിലും നടീല്‍ മിശ്രിതം നിറച്ചും കൃഷി ചെയ്യാം.
ടെറസ് കൃഷിക്ക് അനുയോജ്യം ആയിട്ടുള്ള ഒരു പച്ചക്കറിയാണ് ചീര. വളമായി ചാണകപ്പൊടിയോ മണ്ണിര കമ്പോസ്റ്റോ ചേർത്തുകൊടുക്കാം.മണൽ കൂടുതലുള്ള മണ്ണാണ് നടാന്‍ അനുയോജ്യം ആയിട്ടുള്ളത്.
ഒരു മാസം കൊണ്ട് തന്നെ ആദ്യ വിളവെടുപ്പിന് ചീര പാകമാകും. ഒരു ചുവട്ടിൽനിന്ന് മൂന്നോ നാലോ തവണ വിളവെടുക്കാവുന്നതാണ്. ഓരോ തവണയും വിളവെടുപ്പിനുശേഷം ഒരു ശതമാനം യൂറിയ അല്ലെങ്കിൽ ഒരു ചിരട്ട മണ്ണിര കമ്പോസ്റ്റോ വളം ആയിട്ട് ചേർത്തു കൊടുക്കുന്നത് വീണ്ടും നല്ലതുപോലെ വളർന്നു വരുവാൻ വേണ്ടി സഹായിക്കും.
രാവിലെയുള്ള സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളിൽ വേണം ചീരകൃഷി ചെയ്യുവാന്‍. ചീരയെ ബാധിക്കുന്ന പ്രധാനപ്പെട്ട രോഗം ഇലപ്പുള്ളി രോഗമാണ്. ഇതൊരു ഫംഗസ് രോഗം ആണ്. ഇത് പതിയെ ഇലകളെ നശിപ്പിക്കുന്നു.
ഇതിനെ പ്രതിരോധിക്കാൻ ആയിട്ട് ട്രൈക്കോഡർമ ചേർത്തുകൊടുക്കാം. അതുപോലെതന്നെ ഇടവേളകളിൽ സ്യൂഡോമോണസ് വെള്ളത്തിൽ കലക്കി ചുവട്ടിൽ ഒഴിച്ചു കൊടുക്കുന്നതും ചീരയില്‍ ഉണ്ടാവുന്ന ഒരുവിധം രോഗങ്ങളെ തടയുവാൻ ഫലപ്രദമാണ്.
ഏതെങ്കിലും ഇലകളിൽ രോഗങ്ങൾ കാണുകയാണെങ്കിൽ അവ പറിച്ചുമാറ്റി നശിപ്പിച്ചു കളയണം. പച്ച ചീരയില്‍ താരതമ്യേന രോഗങ്ങൾ കുറവാണ്. ഇത്തരം പരിചരണങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ഒരു മാസം കൊണ്ട് നമുക്ക് ചീര കൃഷി ചെയ്തു വിളവെടുക്കാം.
കൂടുതല്‍ കൃഷിയറിവുകൾ മൊബൈലില്‍ ലഭിക്കുവാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക.https://chat.whatsapp.com/IykYiGNZLOP2J99RlCuXUF
No comments