Latest Updates

ഓര്‍ക്കിഡുകള്‍ക്ക് ഈ മഴക്കാല പരിചരണങ്ങള്‍ ഉറപ്പ് വരുത്തുക.

മറ്റു ചെടികളെ അപേക്ഷിച്ച് ഓർക്കിഡുകൾക്ക് മഴക്കാല സംരക്ഷണം അനിവാര്യമാണ്. ഏറ്റവും കൂടുതൽ ഓർക്കിഡ് ചെടികൾ നശിച്ചു പോകുന്നത് ഈ സമയത്താണ്. മഴക്കാലത്ത് ഓർക്കിഡുകൾക്ക് അത്യാവശ്യമായി നൽകേണ്ട പരിചരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഒന്നാമതായി ഓർക്കിഡ് ചെടിച്ചട്ടികളിൽ ഒരു കാരണവശാലും വെള്ളം കെട്ടി നില്‍ക്കുന്നില്ല എന്ന് ഉറപ്പുവരുത്തുക. ഇങ്ങനെ സംഭവിച്ചാൽ വേരുകൾ വളരെ പെട്ടെന്ന് ചീയുകയും ചെടികൾ നശിച്ചു പോവുകയും ചെയ്യും.

അതുപോലെ തന്നെ ഓര്‍ക്കിഡ് നടുവാന്‍ ചകിരി തൊണ്ട് ഉപയോഗിക്കാറുണ്ട്. മഴയുള്ള സമയങ്ങളിൽ ഈ ചകിരിതൊണ്ടുകളില്‍ ഏതെങ്കിലും തരത്തിലുള്ള രോഗബാധയോ നിറം മാറ്റുമോ ഉണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്.

ഈർപ്പം കൂടുമ്പോൾ ഫംഗസ് ബാധ വളരെ പെട്ടെന്ന് വരാൻ സാധ്യതയുള്ളത് ഈ ചകിരി തൊണ്ടുകൾ വഴിയാണ്. അങ്ങനെ കാണുന്ന കഷണങ്ങൾ എടുത്തു മാറ്റി നശിപ്പിച്ചു കളയണം.

അതുപോലെതന്നെ ആ ചെടി ഒന്ന് റീ പോട്ട് ചെയ്തു കൊടുക്കുന്നത് ഏറ്റവും നല്ലതാണ്. ആ സമയത്ത് ഏതെങ്കിലും ആൻറി ഫംഗൽ ലായനിയിൽ വേരുകൾ മുക്കിവെക്കണം. 

മറ്റൊരു കാര്യമാണ് ടെറസിൽനിന്ന് മറ്റും ഒഴുകിവരുന്ന വെള്ളം ഈ ഓർക്കിഡ് ചെടികളില്‍ വീഴാതിരിക്കാൻ ശ്രദ്ധിക്കുക. പലതരത്തിലുള്ള അണുബാധകൾ ഈ വിധത്തിലാണ് ഓർക്കിലേക്ക് പകരുന്നത്.

അതുപോലെതന്നെ ചെടിയുടെ ഇലകൾക്കും തണ്ടിനും ഇടയിൽ വെള്ളം കെട്ടിനിൽക്കുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടതാണ്. മഴക്കാലത്ത് കൃത്യമായ ഇടവേളകളിൽ ചെടികളിൽ ആൻറി ഫംഗല്‍ ലായനികള്‍ തളിച്ച് കൊടുക്കേണ്ടതാണ്.

അതുപോലെതന്നെ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം മഴക്കാലത്ത് ജൈവവളങ്ങൾ കൊടുക്കുന്നത് ചിലപ്പോൾ വിപരീത ഫലം ഉളവാക്കാം. NPK പോലുള്ള റെഡിമേഡ് വളങ്ങൾ ചേർത്തുകൊടുക്കാം 

കാരണം ജൈവവളങ്ങളില്‍ ഈർപ്പം കെട്ടിനിന്ന് വളരെ പെട്ടെന്ന് ചെടികൾക്ക് കേടു വരുന്നതായി കാണാറുണ്ട്. പൂക്കളുള്ള ഓർക്കിഡുകൾ കൂടുതൽ മഴ കൊണ്ടാൽ പൂക്കളുടെ ആയുസ്സ് വളരെ കുറഞ്ഞു പോകാൻ സാധ്യതയുണ്ട്.

മഴക്കാലത്ത് ഒരു ഷേഡ് നെറ്റിന് ഉള്ളിലേക്ക് ഓർക്കിഡുകള്‍ മാറ്റി വയ്ക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. വെയില്‍ ഉള്ള ദിവസങ്ങളിൽ പുറത്തേക്കെടുത്തു വയ്ക്കാവുന്നതാണ്. ഇത്തരത്തിലുള്ള കാര്യങ്ങൾ ശ്രദ്ധിച്ചാൽ വർഷങ്ങളോളം നമ്മുടെ ഓർക്കിഡ് ചെടികൾ നന്നായി പൂത്തുലഞ്ഞു നിലനിൽക്കും.

കൂടുതൽ ചെടി വിശേഷങ്ങൾ ലഭിക്കുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.https://chat.whatsapp.com/IykYiGNZLOP2J99RlCuXUF

ഫംഗസ്ബാധ തടയുവാനുള്ള SAAF ഫംഗിസൈഡ് വാങ്ങുവാന്‍ ക്ലിക്ക് ചെയ്യുക.

No comments