വീട്ടില്‍ താമര വളര്‍ത്താന്‍ ഇഷ്ട്ടമാണേല്‍ ഈ ടിപ്സ് ഓര്‍ത്തുകൊള്ളൂ
കുറെ ആള്‍ക്കാര്‍ ചോദിച്ചിരുന്ന ഒന്നാണ് താമരയുടെ പരിചരണം. മറ്റു ചെടികളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് താമര വളര്‍ത്തല്‍.
താമര വിത്തുകളെക്കാള്‍ ടൂബെര്‍ എന്നറിയപെടുന്ന തണ്ടുകളാണ് താമര വളര്‍ത്താന്‍ നല്ലത്. കാരണം വിത്ത് വാങ്ങി നട്ടാല്‍ പലതും മുളച്ചു വരാറില്ല എന്നും പലര്‍ക്കും അനുഭവമുണ്ട്.
സിമന്റ് ടാങ്ക് ഒന്നുമിലങ്കില്‍ ചെറിയ പ്ലാസ്റ്റിക് ബെയിസിനുകളില്‍ താമര വളര്‍ത്തിയെടുക്കാം. ചാണകപൊടിയോ കമ്പോസ്റ്റോ അടിയില്‍ നിറച്ച് കൊടുക്കാം. അതിനു മുകളില്‍ കല്ലും കട്ടയും മാറ്റിയ മണ്ണ് നിറക്കാം.
ബെയ്സിന്റെ പകുതി ഭാഗത്തോളം മണ്ണ് നിറച്ച് കൊടുക്കണം. അത്രത്തോളം വെള്ളം നിറച്ചതിനു ശേഷം താമരയുടെ തണ്ട് മണ്ണിലേയ്ക്കു താഴ്ത്തി വെക്കുക. അതിനു ശേഷം സാവധാനം മുകളിലേയ്ക്ക് വെള്ളം നിറച്ച് കൊടുക്കാം.
താമര ഇലകള്‍ വന്നു തുടങ്ങിയാലും പൂക്കള്‍ വരാത്ത താമരയ്ക്കു NPK 19 :19 : 19 വളമായി ഇട്ടു കൊടുക്കാം. താമര നടുന്ന വിധം വീഡിയോ ആയി കാണാം.
No comments