കോളിയസ് / കണ്ണാടി ചെടികളിലെ കീടാക്രമണവും പ്രധിവിധിയും.
നമ്മുടെ പൂന്തോട്ടം കളര്‍ഫുള്‍ ആക്കുന്നതില്‍ കണ്ണാടി ചെടികളുടെ പങ്ക് വലുതാണ്. ഇലകളുടെ ഭംഗി തന്നെയാണ് ഇവയെ വ്യത്യസ്തമാക്കുന്നത്.
എന്നാല്‍ വളര്‍ന്നു തുടങ്ങുന്ന ചെടികളില്‍ വ്യത്യസ്തങ്ങളായ കീടാക്രമണം ഉണ്ടാവുകയും ചെടികള്‍ പൂര്‍ണ്ണമായും നശിച്ചു പോവുകയും ചെയ്യാറുണ്ട്.
തുടക്കത്തില്‍ തന്നെ കണ്ടെത്തിയാല്‍ ചെടികളെ നമുക്ക് സംരക്ഷിചെടുക്കാന്‍ സാധിക്കും. സധാരണയായി കോളിയസ് ചെടികളില്‍ കണ്ടുവരുന്ന രോഗങ്ങളും കീടക്രമണവും ഇവയാണ്.
1. വേരഴുകല്‍ - വെള്ളം കൂടി പോകുന്നത് കൊണ്ടാണ് ഇങ്ങിനെ സംഭവിക്കുന്നത്. വേര് ചീഞ്ഞു തുടങ്ങുമ്പോള്‍ ഇലകളുടെ അറ്റം കരിയാന്‍ തുടങ്ങുകയും കൊഴിഞ്ഞു വീഴുകയും ചെയ്യും. വെള്ളത്തിന്റെ അളവ് നിയന്ത്രിച്ചു ഇത് പ്രധിരോധിക്കാം.
2. ഡൌണി മില്ട്യു - ചെടികളുടെ ഇലകളില്‍ വെളുത്ത പൌഡര്‍ പോലെ കാണുന്ന കീടമാണിത്. ആഴ്ചയില്‍ ഒരു തവണ ഫങ്ങിസൈട് തളിക്കുന്നതിലൂടെ ഇവയെ നിയന്ത്രിക്കാം.
3. മീലി ബഗ്ഗ് - ഇവ ഇലകളിലെയും തണ്ടുകളിലെയും നീരൂറ്റി കുടിച്ച് ചെടിയെ നശിപ്പിക്കുന്നു. വേപ്പെണ എമല്‍ഷന്‍ അല്ലങ്കില്‍ തായോ മീതോസാം തളിച്ച് ഇവയെ പ്രധിരോധിക്കാം.
4. ടയ്നി ഇഞ്ച് വേം / പുഴുക്കള്‍ - ഇല തിന്നു നശിപ്പിക്കുന്നു. പുഴുക്കളെ തീയിലിട്ടു നശിപിച്ചതിനു ശേഷം ഇലകളില്‍ ചാരം വിതറി കൊടുക്കുക .
5. നെമാടോടെസ് വിരകള്‍ ... ഇലകളില്‍ കാണപ്പെടുന്നു. ഫംഗിസൈടല്‍ തളിച്ച് കൊടുക്കുക.
6. മുഞ്ഞ
7. വെള്ളീച്ച } ഇവയെ തുരത്താന്‍ വേപ്പെണ്ണ എമല്‍ഷന്‍ തളിക്കുക.
8. ഒച്ച് - ചുവട്ടില്‍ ചാരം വിതറി കൊടുക്കുക
ഇവയെ പറ്റി വിശദമായ വീഡിയോ കാണാം.
No comments