ചിരട്ട കൊണ്ട് ഹാങ്ങിംഗ് ഗാര്‍ഡന്‍ ഉണ്ടാക്കാം..കാണാന്‍ അടിപൊളി
എല്ലാവരുടെയും വീട്ടില്‍ ചിരട്ട ഉണ്ടായിരിക്കും. നമുക്ക് ആ ചിരട്ട കൊണ്ടൊരു അടിപൊളി ഹാങ്ങിംഗ് ഗാര്‍ഡന്‍ ഉണ്ടാക്കിയാലോ.
ഇതിനായി നല്ല വലിപ്പമുള്ള ചിരട്ടകള്‍ എടുക്കാം. ഒരു സാന്റ് പേപ്പര്‍ ഉപയോഗിച്ച് കൊണ്ട് നല്ലതുപോലെ വൃത്തിയാക്കിയതിനു ശേഷം വെള്ളം വാര്‍ന്നു പോകുവാനായി അടിഭാഗത്ത് ദ്വാരങ്ങള്‍ ഇട്ടു കൊടുക്കണം.
ദീര്‍ഘകാലം നിലനില്‍ക്കുവാനായി ഏതെങ്കിലും വാര്‍ണിഷ് അടിച്ചു കൊടുക്കാം. ചിരട്ടകള്‍ ഉറപ്പിക്കുവാനായി നമുക്ക് ആവശ്യമുള്ള നീളത്തില്‍ പട്ടിക കഷണങ്ങള്‍ എടുത്ത് അതിലേയ്ക്ക് സ്ക്രു ചെയ്ത് ചേര്‍ക്കാം .
അതിനുശേഷം ഭിത്തിയിലേയ്ക്ക് ചേര്‍ത്ത് ഉറപ്പിക്കാം. ചിരട്ടകളില്‍ നടീല്‍ മിശ്രിതം നിറച്ച് ചെടികള്‍ നടാം. ഇത് ഉണ്ടാക്കുന്ന വിധം വീഡിയോ ആയി കാണാം.
കൂടുതല്‍ ചെടി വിശേഷങ്ങള്‍ക്കായി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/IykYiGNZLOP2J99RlCuXUF
നിങ്ങളുടെ ചെടികളുടെയും കൃഷികളുടെയും വിശേഷങ്ങള്‍ പങ്കുവെക്കുവാനും സംശയങ്ങള്‍ ചോദിക്കുവാനും farm & gardening എന്ന ഫേസ് ബുക്ക് ഗ്രൂപ്പില്‍ അംഗമാകുക. .https://www.facebook.com/groups/334509744756635
No comments