Latest Updates

ജിഫി ബാഗില്‍ തൈകള്‍ വളര്‍ത്തിയെടുക്കുന്നത് പഠിക്കാം.

തൈകള്‍ വളര്‍ത്തുവാനുള്ള പുതിയൊരു മാര്‍ഗ്ഗമാണ് ജിഫി ബാഗുകള്‍. ഏതാനും വര്‍ഷങ്ങളെ ആയിട്ടൊള്ളു ഈ രീതി പ്രചാരത്തില്‍ ആയിട്ട്.

പ്ലാസ്റ്റിക് ട്രെ കളില്‍ തൈകള്‍ നടുന്ന രീതി ഏവര്‍ക്കും അറിയുന്നതാണ്. എന്നാല്‍ ഈ രീതിയില്‍ തൈകള്‍ അധികകാലം വെക്കുവാന്‍ പറ്റുകയില്ല എന്നതും, മാറ്റി നടുമ്പോള്‍ വേരുകള്‍ പൊട്ടി പോകുന്നു എന്നുള്ളതും ഈ രീതിയുടെ പോരായ്മയാണ്.

അതിനൊരു പരിഹാരമാണ് ജിഫി ബാഗുകള്‍. മണ്ണില്‍ അലിഞ്ഞു ചേരുന്ന കവറിനുള്ളില്‍ ചകിരിചോര്‍ കട്ടയാക്കി വെച്ചതാണ് ജിഫി ബാഗുകള്‍. വളരെ വില കുറവില്‍ ഇവ ഓണ്‍ലൈന്‍ സൈറ്റുകളില്‍ ഇപ്പോള്‍ വാങ്ങാന്‍ കിട്ടും.

കൊറിയര്‍ ആയി ചെടികള്‍ അയച്ചു കൊടുക്കുന്നവര്‍ക്ക് ഏറ്റവും ഉപകാര പ്രദമാണ് ജിഫി ബാഗുകള്‍. ഓണ്‍ലൈന്‍ ആയി വാങ്ങുവാന്‍ ഇതില്‍ ക്ലിക്ക് ചെയ്യുക.

ഇതിന്റെ പ്രത്യേകത വിത്തുകളും ചെറിയ തൈകളും വളരെ വേഗം വളര്‍ന്നു കിട്ടും എന്നതാണ്. മാത്രമല്ല കുറെ മാസങ്ങള്‍ ഇതുപോലെ തൈകള്‍ കേടു കൂടാതേ നില്‍ക്കും. അതുപോലെ തന്നെ മാറ്റി നടുമ്പോള്‍ ബഗോട് കൂടി തന്നെ മണ്ണില്‍ വെക്കുന്നതിനാല്‍ വേരുകള്‍ ഒന്ന് പോലും നശിച്ചു പോവുകയില്ല.

ജിഫി ബാഗില്‍ തൈകള്‍ നടുന്ന വിധം വീഡിയോ ആയി കാണാം.


കൂടുതല്‍ ചെടി വിശേഷങ്ങള്‍ മൊബൈലില്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുകhttps://chat.whatsapp.com/IykYiGNZLOP2J99RlCuXUF

നിങ്ങളുടെ ചെടികളുടെയും കൃഷികളുടെയും വിശേഷങ്ങള്‍ പങ്കുവെക്കുവാനും സംശയങ്ങള്‍ ചോദിക്കുവാനും farm & gardening എന്ന ഫേസ് ബുക്ക്‌ ഗ്രൂപ്പില്‍ അംഗമാകുക.https://www.facebook.com/groups/334509744756635

No comments