Latest Updates

ഹൈഡ്രാഞ്ചിയ ചെടികളില്‍ നിറയെ പൂക്കള്‍ പിടിക്കാന്‍ ഈ കാര്യങ്ങള്‍ ചെയ്യാം


ഹൈഡ്രാന്ജിയ ചെടികള്‍ നിറയെ പൂത്തു നില്‍ക്കുന്നത് കാണാന്‍ നല്ല ഭംഗിയാണ്. നല്ല വലിപ്പമുള്ള പൂക്കളാണ് ഇവയെ ആകര്‍ഷകമാക്കുന്നത്. 
പലരും പറയുന്ന കാര്യമാണ് ഹൈഡ്രാന്ജിയ ചെടികളില്‍ പൂക്കള്‍ ഉണ്ടാവുന്നില്ല എന്നുള്ളത്. പല കാരണങ്ങള്‍ കൊണ്ട് ഈ ചെടികളില്‍ പൂക്കള്‍ പിടിക്കാതെയാവും.

ഒന്നാമതായി പൂക്കാത്ത ചെടികള്‍ പ്രൂണ്‍ ചെയ്ത് വിടുക. കൂടുതല്‍ ശാഖകള്‍ ഉണ്ടായെങ്കില്‍ മാത്രമേ കൂടുതല്‍ പൂമൊട്ടുകള്‍ വരികയുള്ളു.

സൂര്യപ്രകാശം നല്ലതുപോലെ ആവശ്യമുള്ള ചെടിയാണിത്. പ്രത്യേകിച്ച് രാവിലെയുള്ള വെയില്‍ കൊള്ളണം. ഉച്ചയ്ക്കുള്ള വെയില്‍ അധികം കൊണ്ടാല്‍ ഇലകളുടെ അഗ്രഭാഗം കരിയാന്‍ സാധ്യതയുണ്ട്. വെയില്‍ കുറഞ്ഞ സ്ഥലത്ത് നില്‍ക്കുന്ന ചെടികളില്‍ പൂക്കള്‍ ഉണ്ടാവുകയില്ല.

ജൈവവളമായി ചാണകപൊടിയും മണ്ണിര കമ്പോസ്റ്റും എല്ലുപൊടിയും കൊടുക്കാം. NPK വളങ്ങള്‍ കൊടുക്കുന്നത് വളരെ പെട്ടന്ന് ചെടി വളര്‍ന്നു നിറയെ പൂക്കള്‍ ഇടാന്‍ സഹായിക്കും.

വേനല്‍കാലത്ത് നല്ലതുപോലെ വെള്ളം ആവശ്യമുള്ള ചെടിയാണിത്. പുതിയ തൈകള്‍ ഉണ്ടാക്കുവാന്‍ എയര്‍ ലെയറിംഗ് എന്ന രീതി വളരെ നല്ലതാണു.

കൂടുതല്‍ ചെടി അറിവുകള്‍ മൊബൈലില്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക https://chat.whatsapp.com/LIZVF1KMAOeHkCy7uoK8tE

No comments