Latest Updates

ഫലനോപ്സിസ് ഓര്‍ക്കിഡ് നടുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം.


നേഴ്സറികളില്‍ നിന്നും ഫലനോപ്സിസ് ഓര്‍ക്കിഡ് വാങ്ങി നട്ടതിനു ശേഷം നശിച്ചു പോയി എന്ന് പലരും പറയാറുണ്ട്. ഇത് പ്രധാനമായും നമ്മള്‍ ശ്രദ്ധിക്കാതെ പോകുന്ന ചില കാര്യങ്ങള്‍ കൊണ്ടാവും.

വളരെ നാള്‍ പൂക്കള്‍ വാടാതെ നില്‍ക്കും എന്നതാണ് ഫലനോപ്സിസ് ഓര്‍ക്കിഡിന്റെ പ്രത്യേകത. അതുകൊണ്ട് തന്നെ വളരെയധികം പ്രചാരത്തില്‍ ഉള്ളതും മികച്ച വിപണി സാധ്യതയുള്ളതുമായ ചെടിയാണിത്.

ചെടി നടുന്നതിന് മുന്പ് ശ്രദ്ധിക്കേണ്ട കാര്യം അതിന്റെ ചുവട്ടില്‍ ഉള്ള നശിച്ചു തുടങ്ങിയ വേരുകള്‍ മുറിച്ചു  മാറ്റണം. അല്ലാത്ത പക്ഷം ചെടി ചീഞ്ഞു പോകുവാനുള്ള സാധ്യത കൂടുതലാണ്.

ഫലനോപ്സിസ് ഓര്‍ക്കിഡ് മണ്ണില്‍ നടുന്നതല്ല. കരി, ചകിരി തൊണ്ട്, ഫാഗ്നം മോസ് തുടങ്ങിയവയാണ് ഇതിന്റെ നടീല്‍ മിശ്രിതം. അതുപോലെ തന്നെ നല്ലതുപോലെ വായു സഞ്ചാരം സാധ്യമായ ചെടി ചട്ടികള്‍ വേണം ഈ ചെടി നടുവാനായി തിരഞ്ഞെടുക്കേണ്ടത്.

അതുപോലെ തന്നെ വളരെ പ്രധാനപ്പെട്ട കാര്യമാണ് നടുന്നതിന്റെ മുന്പ് സാഫ് പോലുള്ള ഏതെങ്കിലും ഫംഗിസൈഡില്‍ കുറച്ചു നേരം മുക്കി വെക്കുക എന്നത്. ഇങ്ങിനെ ചെയ്താല്‍ ചീയല്‍ രോഗങ്ങളെ തടയുവാന്‍ സാധിക്കും. 


അതുപോലെ തന്നെ നട്ട ഉടനെ അധികം വെയില്‍ ഉള്ള സ്ഥലത്ത് ചെടിച്ചട്ടിയെ വെക്കാതിരിക്കുക. ഫലനോപ്സിസ് ഓര്‍ക്കിഡിന്റെ  കൂടുതല്‍ പരിചരങ്ങള്‍ വീഡിയോ ആയി കാണാം.

കൂടുതല്‍ ചെടി അറിവുകള്‍ മൊബൈലില്‍ ലഭിക്കുവാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/LIZVF1KMAOeHkCy7uoK8tE

No comments