Latest Updates

വിറ്റാമിന്‍ C കൂടുതലുള്ള ഇവയിലൊന്ന് എന്നും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക

ശരീരത്തിന്റെ രോഗപ്രധിരോധശേഷി വര്‍ദ്ധിപ്പിക്കുവാന്‍ വിറ്റാമിൻ സി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ ഉൾപ്പെടുത്തേണ്ടത് വളരെ അത്യാവശ്യമാണ്. കൊറോണോ വൈറസ് പോലുള്ളവയെ പ്രതിരോധിക്കുവാൻ വിറ്റാമിൻ-സി പ്രധാന പങ്കുവഹിക്കുന്നു.

വൈറ്റമിൻ സി ധാരാളം അടങ്ങിയിട്ടുള്ള ഫലമാണ് ഓറഞ്ചും നാരങ്ങയും. ഇത് കൂടാതെ നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന പപ്പായയും വൈറ്റമിൻ സിയുടെ കലവറയാണ്. ഇത് പഴം ആയോ കറി ആയോ ഉപയോഗിക്കാവുന്നതാണ്.

അതുപോലെതന്നെ പൈനാപ്പിളിലും വൈറ്റമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു. ഈയൊരു സമയത്ത് വീടുകളിൽ ധാരാളമുള്ള ഒരു ഫലമാണ് മാമ്പഴം. മാമ്പഴത്തിലും വൈറ്റമിൻ സി സമൃദ്ധമാണ്. ദിവസം ഒരു മാമ്പഴം കഴിക്കുന്നത് നമ്മുടെ രോഗപ്രതിരോധശേഷിയും കൂട്ടുവാൻ സഹായിക്കും.

ഇവ കൂടാതെ കറിവെച്ച് ഉപയോഗിക്കുന്ന കോളിഫ്ലവർ, ബ്രോക്കോളി, ചുവന്ന ക്യാപ്സിക്കം, ക്യാബേജ് തുടങ്ങിയവയിലും വൈറ്റമിൻ സി ധാരാളം അടങ്ങിയിരിക്കുന്നു. ഈ മഹാമാരിയുടെ  ഇതിൽ ഏതെങ്കിലും ഒക്കെ ദിവസം ഒരുനേരമെങ്കിലും നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക.

കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/LIZVF1KMAOeHkCy7uoK8tE

No comments