Latest Updates

സിറ്റ് ഔട്ടില്‍ വെക്കാന്‍ പറ്റുന്ന ഭംഗിയുള്ള അലോകേഷ്യ ചെടിയുടെ പരിചരണം നോക്കാം.

ഇല ചെടി ഇനത്തിൽപ്പെട്ട മനോഹരമായുള്ള ചെടിയാണ് അലോകേഷ്യ. ഇതിൻറെ ഇലയിൽ ഉള്ള വ്യത്യസ്തങ്ങളായ നിറങ്ങളുടെ ഡിസൈനാണ് ഈ ചെടിയെ ആകർഷണീയമാക്കുന്നത്.

കിഴങ്ങിൽ നിന്നും പുതിയ തൈകൾ വളരെ എളുപ്പത്തില്‍ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്. തണലുള്ള പ്രകാശമാണ് ചെടികൾക്ക് വളരുവാൻ ഉചിതം.

വളമായി ചാണകപ്പൊടി ചേർത്ത് കൊടുക്കാവുന്നതാണ്. സാധാരണ ചെടികളില്‍ വരുന്ന രോഗങ്ങളും കീടാക്രമണങ്ങളും വളരെ കുറവായി കാണുന്ന ചെടിയാണിത്.

ചെടിച്ചട്ടിയിലെ നനവിന് അനുസരിച്ച് മാത്രമേ ജലസേചനം പാടുള്ളൂ. വെള്ളം കൂടുതലായാൽ കിഴങ്ങ് അഴുകി പോകുന്നതാണ്.

ഇതിന്റെ കൂടുതൽ വിശേഷങ്ങൾ വീഡിയോ ആയി കാണാം.

ചെടികളുടെ കൂടുതൽ വിശേഷങ്ങൾ മൊബൈലിൽ ലഭിക്കുവാന്‍ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക.https://chat.whatsapp.com/E5bAiE5LKNW94DUj2bASYv

No comments