റെഡ് കലേടിയം ചെടികളുടെ പരിചരണം നോക്കാം
കലേടിയം ചെടികള്‍ ധാരാളം ഇനങ്ങളുണ്ട്. അതില്‍ ഏറ്റവും മനോഹരമായ ഒന്നാണ് റെഡ് കലേടിയം. വളരെ എളുപ്പത്തില്‍ നട്ട് വളര്‍ത്താവുന്ന ചെടിയാണിത്.
തണല്‍ കൂടുതല്‍ ഉള്ള സ്ഥലങ്ങളാണ് കലേടിയം വളരാന്‍ ഇഷ്ട്ടപെടുന്നത്. സൂര്യപ്രകാശം കൂടുതല്‍ അടിച്ചാല്‍ ഇലകളുടെ നിറത്തില്‍ വ്യത്യാസമുണ്ടാവും. അതുപോലെ തന്നെ ഉച്ച സമയത്തുള്ള ചൂട് കൂടിയ വെയില്‍ അടിച്ചാല്‍ ഇലകളുടെ അറ്റം കരിഞ്ഞ് തുടങ്ങും.
വെള്ളം കെട്ടി കിടക്കാത്ത ചെടിച്ചട്ടികളില്‍ വേണം കലേടിയം ചെടികള്‍ നടുവാന്‍. അല്ലങ്കില്‍ ചെടികള്‍ വളരെ പെട്ടന്ന് തന്നെ അഴുകി പോവുന്നതാണ്. വളമായി ചാണക പൊടി, അല്ലങ്കില്‍ പച്ച ചാണകം വെള്ളത്തില്‍ കലക്കി തെളി ഒഴിച്ച് കൊടുക്കാവുന്നതാണ്.
കലേടിയം ചെടികളുടെ കൂടുതല്‍ വിശേഷങ്ങള്‍ വീഡിയോ ആയി കാണാം. watch this video എന്നുളിടത്ത് ക്ലിക്ക് ചെയ്യുക.
കൂടുതല്‍ ചെടികളുടെയും കൃഷികളുടെയും പരിചരണങ്ങള്‍ വീഡിയോ ആയി ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/E5bAiE5LKNW94DUj2bASYv
No comments