ഈ കയര്‍ സ്റ്റിക്കില്‍ ചെടികൾ ഇരട്ടി വേഗത്തിൽ വളർന്നു കയറും
പടർന്നുകയറുന്ന ക്രീപ്പിംഗ് പ്ലാൻറ് പോലുള്ളവയ്ക്ക് ഏറ്റവും അനുയോജ്യം ആയിട്ടുള്ള ഒരു കയര്‍ സ്റ്റിക്ക് ആണ് ഇവിടെ പരിചയപ്പെടുന്നത്.
ഇതിൻറെ ഏറ്റവും വലിയ പ്രത്യേകത ഇത് വളം ചേര്‍ത്തിട്ടുള്ള ഒരു സ്റ്റിക്കാണ്. അതുകൊണ്ടുതന്നെ ഈ രീതിയിലുള്ള സ്റ്റിക്കില്‍ ചെടികളുടെ വളര്‍ച്ച വളരെ വേഗത്തിൽ ആവും.
ഇതിന് നമുക്ക് ആവശ്യമുള്ളത് പ്ലാസ്റ്റിക് കവർ ചെയ്തിട്ടുള്ള ഇരുമ്പ് നെറ്റാണ്. അതുപോലെതന്നെ തേങ്ങാതൊണ്ടിലെ നീളത്തിൽ ഇളക്കി എടുത്തിട്ടുള്ള ചകിരിയും ആവശ്യമാണ്.
ഈയൊരു മാതൃകയിൽ ഏത് ചെടിയാണോ നമ്മൾ നടുവാൻ ആയിട്ട് ഉദ്ദേശിക്കുന്നത്, അതിന് അനുയോജ്യമായ വളങ്ങൾ ഏതൊക്കെയാണെന്ന് ആദ്യമേ നിശ്ചയിക്കണം.
തരി രൂപത്തിലുള്ള വളങ്ങൾ ആയിരിക്കുന്നതാണ് ഏറ്റവും നല്ലത്. ഇരുമ്പ് നെറ്റ് ആവശ്യമുള്ള വലിപ്പത്തില്‍ മുറിച്ചെടുത്തതിനുശേഷം വൃത്താകൃതിയിൽ ആക്കുക.
അതിനുള്ളിലേക്ക് ചകിരി നിറയ്ക്കുക. അതിനുമുകളിലായി സ്റ്റിക്കിന്റെ അത്രയും നീളത്തിൽ വളങ്ങൾ നിറയ്ക്കുക. അതിനുമുകളിൽ വീണ്ടും ഒരു നിര കൂടി ചകിരി നിറയ്ക്കുക.
ഇനി ഇരുമ്പു നെറ്റിനെ വൃത്താകൃതിയിൽ രണ്ടറ്റവും കൂട്ടിമുട്ടിച്ച് കെട്ടി ഉറപ്പിക്കുക. അതുപോലെതന്നെ ഇതിൻറെ ചുവടുവശവും മുകൾവശവും ചെറുതായി മടക്കി ഉറപ്പിക്കുക.
സ്റ്റിക്ക് മണ്ണിൽ ഉറപ്പിക്കുവാൻ ആയിട്ട് ഒരു പിവിസി പൈപ്പ് ചുവടുഭാഗത്ത് കയറ്റി വെക്കാം. ഇങ്ങനെ വെക്കുന്ന മാതൃകയിൽ ചെടികൾ നനയ്ക്കുമ്പോൾ ഈ സ്റ്റിക്ക് കൂടി നനച്ചു കൊടുക്കുക.
സ്റ്റിക്കിന്റെ ഉള്ളിലെ വളങ്ങള്‍ വലിച്ചെടുക്കാൻ വേരുകൾ വളരെ വേഗത്തിൽ വളരുകയും അതിനനുസരിച്ച് തന്നെ ചെടികളും ഇരട്ടി വേഗത്തിൽ വളരുകയും ചെയ്യും.
ഇത് ഉണ്ടാക്കുന്ന വിധം വീഡിയോയായി കാണാം.
കൂടുതൽ ചെടികളുടെ വിശേഷങ്ങൾ മൊബൈലിൽ ലഭിക്കുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക.https://chat.whatsapp.com/E5bAiE5LKNW94DUj2bASYv
Good. Thanks
ReplyDeleteNice
ReplyDelete