Latest Updates

അടിപൊളി പൂച്ചെടിയായ ബേബി സണ്‍ റോസിന്റെ പരിചരണം നോക്കാം


സക്കുലന്റ്റ് വിഭാഗത്തിൽപ്പെട്ട പടർന്നുവളരുന്ന തരത്തിലുള്ള ചെടിയാണ് ബേബി സണ്‍ റോസ്. ചെടിച്ചട്ടിയിലും ഹാങ്ങിംഗ് പൊട്ടിലും ഈ ചെടിയെ വളര്‍ത്താം.

ഏകദേശം അരയടി മാത്രം ഉയരം വെക്കുന്ന ചെടിയിൽ പിങ്ക്, മഞ്ഞ, ചുവപ്പ്, പര്‍പ്പിള്‍ തുടങ്ങിയ നിറങ്ങളില്‍ പൂക്കള്‍ ഉണ്ടാവും. നല്ലപോലെ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളിൽ വേണം ഈ ചെടിയെ വളര്‍ത്തുവാന്‍.

താരതമ്യേന ചൂടുള്ള കാലാവസ്ഥയാണ് ഈ ചെടിയില്‍ പൂക്കൾ പിടിക്കാൻ അനുയോജ്യം. ചൂടു കൂടിയാൽ ഇലകളുടെ നിറം മഞ്ഞ ആയിട്ട് മാറാറുണ്ട്.

രണ്ടു മൂന്നു ദിവസങ്ങൾ കൂടുമ്പോൾ മാത്രം വെള്ളം ആവശ്യത്തിന് ഒഴിച്ചു കൊടുത്താൽ മതിയാവും. തുടരെയുള്ള മഴ നനയാതെ ഈ ചെടിയെ മാറ്റി സ്ഥാപിക്കേണ്ടതാണ്.

വെള്ളത്തിൻറെ അളവ് കൂടിയാൽ ചെടി അഴുകി പോകാൻ സാധ്യതയുണ്ട്. മണൽ കൂടുതലുള്ള മണ്ണും ചാണകപ്പൊടിയോ മണ്ണിര കമ്പോസ്റ്റോ ചേര്‍ത്ത് നടീല്‍ മിശ്രിതം തയ്യാറാക്കാം.

ആറു മാസങ്ങൾ കൂടുമ്പോൾ ചെറിയ പ്രൂണിങ് ചെയ്ത് കൊടുക്കാവുന്നതാണ്. കീടങ്ങളുടെ ശല്യം വളരെ കുറവായി കാണുന്ന ഒരു ചെടി കൂടിയാണിത്. കമ്പുകൾ മുറിച്ചു നട്ട് പുതിയ ചെടികളെ ഉണ്ടാക്കിയെടുക്കുവാൻ സാധിക്കുന്നതാണ്.

ഇതിൻറെ പൂക്കളോടൊപ്പം ഇലകളും കാണുവാൻ നല്ല ഭംഗിയാണ് അതുകൊണ്ടുതന്നെ വീട്ടിൽ വളർത്താൻ പറ്റുന്ന ഒരു പൂച്ചെടി കൂടിയാണ് ബേബി സണ്‍ റോസ്.

വീഡിയോ കാണാം.

കൂടുതൽ ചെടി വിശേഷങ്ങൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക.https://chat.whatsapp.com/H75laVnnXkuIDMgRUc6GKb

No comments