മുറ്റത്ത് ഇതുപോലൊരു കിടില്ലന്‍ പുല്‍ത്തകിടി ഉണ്ടാക്കിയാലോ
മുറ്റത്തൊരു നല്ല പുൽത്തകിടി ഉണ്ടാക്കുന്നത് വീടിന് അഴക് കൂട്ടും. അതിന് ആവശ്യമായിട്ടുള്ള പുല്ല് ഏതാണെന്ന് തെരഞ്ഞെടുത്തതിനുശേഷം ശ്രമിച്ചാല്‍ നമുക്ക് തനിയെ വീട്ടിൽ പുൽത്തകിടി ഉണ്ടാക്കിയെടുക്കാൻ സാധിക്കും.
നല്ലതുപോലെ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളിൽ മാത്രമേ നല്ല രീതിയിൽ പുല്‍ത്തകിടി വളർന്ന് കിട്ടുകയുള്ളൂ. നഴ്സറികളിൽ നിന്നും സ്ക്വയർഫീറ്റ് കണക്കിൽ പുൽത്തകിടി നട്ടുപിടിപ്പിക്കാൻ ഉള്ള കഷണം വാങ്ങുവാൻ കിട്ടുന്നതാണ്.
വളരെ പെട്ടെന്ന് തയ്യാറാക്കാൻ ഉള്ളതാണെങ്കിൽ ചെറിയ കഷണങ്ങള്‍ ആക്കാതെ മുഴുവനായിട്ട്നട്ടുപിടിപ്പിക്കാവുന്നതാണ്. ചെലവു ചുരുക്കി ചെയ്യാനാണെങ്കിൽ ഇതിനെ ചെറിയ കഷണങ്ങളാക്കി മുറിച്ചു രണ്ട് മൂന്ന് ഇഞ്ച് ഇടവിട്ട് നട്ടുപിടിപ്പിക്കുക.
ഏതാനും മാസങ്ങൾ കൊണ്ട് തന്നെ പൂർണമായും ഇതു തമ്മിൽ കൂട്ടിമുട്ടുന്ന രീതിയിൽ വളർന്നു വരും. നടുന്നതിനു മുമ്പ് നിലം നന്നായി ഒരുക്കേണ്ടത് ഉണ്ട്. അതുപോലെതന്നെ വളം ചേർത്തുകൊടുക്കണം.
പുൽത്തകിടി ഉണ്ടാക്കുന്ന വിധം വീഡിയോ ആയി കണ്ടു മനസ്സിലാക്കാം.
കൂടുതൽ ഗാർഡനിംഗ് വിശേഷങ്ങൾ മൊബൈലിൽ ലഭിക്കുവാൻ ആയിട്ട് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.https://chat.whatsapp.com/H75laVnnXkuIDMgRUc6GKb
No comments