സിമന്റ് ചെടിച്ചട്ടിയില്‍ ചെടി നടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
പല വലിപ്പത്തിലും ആകൃതിയിലുമുള്ള സിമന്റ് ചെടിച്ചട്ടികള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്.
ഇരുംബ് നെറ്റ് ഉള്ളില്‍ വെച്ച് വാര്‍ത്തെടുത്തിട്ടുള്ള സിമന്റ് ചട്ടികളാണ് കൂടുതല്‍ കാലം നില നില്‍ക്കുക. അവ മറിഞ്ഞു വീണാലൊന്നും പെട്ടന്ന് പൊട്ടി പോവുകയില്ല.
ഉയരത്തില്‍ വളരുന്ന ചെടികള്‍ നടാന്‍ ചുവടു ഭാഗം വിസ്താരമുള്ള ചട്ടികള്‍ തിരഞ്ഞെടുക്കണം. ചെടികള്‍ മുകളിലേയ്ക്ക് വളരും തോറും കാറ്റടിച്ചാലും മറിഞ്ഞു വീഴാതെ കൃത്യമായ ബാലന്‍സില്‍ നില്‍ക്കുവാന്‍ ഇത് ഉപകരിക്കും.
പുതിയ ചട്ടികള്‍ വാങ്ങുമ്പോള്‍ കുറച്ചു ദിവസം വെള്ളത്തില്‍ ഇട്ട് പുളിപ്പ് കളഞ്ഞതിന് ശേഷം ചെടികള്‍ നടുന്നതാണ് നല്ലത്. പുളിപ്പ് കൂടുതലായാല്‍ ചെടികള്‍ വാടി പോകുവാന്‍ സാധ്യതയുണ്ട്.
കൃത്യമായ ഇടവേളകളില്‍ നല്ലത് പോലെ വൃത്തിയാക്കിയതിനു ശേഷം പെയിന്റ് അടിച്ചു കൊടുത്താല്‍ പായല്‍ പിടിക്കുന്നത് ഒഴിവാകും.
മണ്‍ ചട്ടികളെ അപേക്ഷിച്ച് സിമന്റ് ചെടിച്ചട്ടികള്‍ കൂടുതല്‍ വെള്ളം വലിച്ചെടുക്കും. അതുകൊണ്ട് തന്നെ കൃത്യമായ ജലസേചനം ഉറപ്പ് വരുത്തേണ്ടതാണ്.
സിമന്റ് ചട്ടികളിലെയ്ക്ക് ചെടികള്‍ റീ പോട്ട് ചെയ്യുനതിന്റെ വീഡിയോ കാണാം.
ഇതെന്താ യാത്രാ വിവരണമോ? ഇങ്ങനെ നീട്ടി വലിച്ച് പോയാൽ വെറുപ്പ് തോന്നിക്കും
ReplyDelete