ഇന്‍ഡോര്‍ ചെടികള്‍ പൂച്ചകള്‍ നശിപ്പിക്കാതെയിരിക്കാന്‍ ഈ ടിപ്സുകള്‍ ചെയ്ത് നോക്കു
നമ്മളില്‍ പലരും ഓമനിച്ചു വളര്‍ത്തുന്ന രണ്ടു കൂട്ടരാണ് ഇന്‍ഡോര്‍ ചെടികളും പൂച്ചകളും. പക്ഷെ കുസൃതിയുള്ള പൂച്ച കുട്ടികള്‍ ആണെങ്കിലോ ..പിന്നത്തെ കാര്യം പറയണ്ടല്ലോ... ആദ്യം തന്നെ അവരുടെ ലക്‌ഷ്യം നമ്മുടെ ചെടികള്‍ ആയിരിക്കും.
പ്രത്യേകിച്ച് ഇന്‍ഡോര്‍ വച്ചിരിക്കുന്ന ചെടിച്ചട്ടികളില്‍ ആവും അവയുടെ ഉറക്കം. കിടപ്പത്ര ശരിയായിലങ്കിലോ, ചട്ടിക്ക് മുകള്‍ ഭാഗത്തുള്ള മണ്ണ് മാന്തി വീടിന്റെ അകം മുഴുവന്‍ വൃത്തികേടാക്കും.
ഇങ്ങിനെ മാന്തുമ്പോള്‍ ചെടിയുടെ വേരുകള്‍ സഹിതം പൊട്ടിപോവുകയും ചെടികൾ ഉണങ്ങി പോവുകയും ചെയ്യാറുണ്ട്. അതുപോലെ തന്നെ മറ്റൊരു കാര്യമാണ് ചെടിയുടെ ചുവട്ടിൽ ഉള്ള തൊലി കടിച്ചു മുറിച്ചു കളയുകയും ഇലകളും കൊമ്പുകളും കടിച്ചു കളയുകയും ചെയ്യുന്നത്.
ഇത് പലരും അനുഭവിക്കുന്ന പ്രശ്നമാണ്. ഇത് ഒഴിവാക്കുവാനായി ഒന്നാമതായി ചെയ്യാൻ പറ്റുന്ന കാര്യം അവയുടെ സ്വഭാവരൂപീകരണം ആണ്. ചെടിച്ചട്ടികളിൽ കയറി കിടക്കുന്നത് കാണുമ്പോൾ ചെറിയൊരു വടിയെടുത്ത് പേടിപ്പിച്ച് വിടുന്ന ശീലം ചെറുപ്പംമുതലേ ഉണ്ടാക്കിയാൽ പിന്നീടവർ ചെടിച്ചട്ടികളിൽ കയറുവാൻ മുതിരില്ല.
ഇനി മറ്റൊരു കൂട്ടർ എത്ര പറഞ്ഞാലും കേൾക്കാത്തവര്‍ ഉണ്ട്. നമ്മുടെ കണ്ണുവെട്ടിച്ച് അവർ എങ്ങനെയെങ്കിലും ചെടിച്ചട്ടികളിൽ കയറിപ്പറ്റും. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ചെയ്യാൻ പറ്റുന്ന ഒരു കാര്യം ചെടിച്ചട്ടികളിൽ വലിയ കല്ലുകൾ അല്ലെങ്കിൽ വിവിധ നിറങ്ങളിലുള്ള പെബിള്‍സ് നിരത്തി പൂച്ചയ്ക്ക് ഉള്ളിൽ കയറാത്ത വിധത്തിൽ ആക്കുക.
മറ്റൊരു രീതി ചെടിച്ചട്ടിയുടെ മുകൾഭാഗം കവർ ചെയ്യുന്ന വിധത്തിൽ ഇരുമ്പ് നെറ്റ് മുറിച്ച് ഉറപ്പിക്കുക. അതുമല്ലെങ്കിൽ മറ്റൊരു രീതി ചട്ടിക്കുളിലെ മണ്ണിൽ ഇരുമ്പ് ആണികൾ കൂർത്ത വശം മുകളിൽ വരുന്ന രീതിയിൽ ഉറപ്പിച്ചു നിർത്തുക.
അതുമല്ലെങ്കിൽ മുറിക്കുള്ളില്‍ ചെടിച്ചട്ടികള്‍ തൂക്കിയിടുന്ന വിധത്തിലുള്ള ക്രമീകരണങ്ങൾ ചെയ്യുക. ഇക്കാര്യങ്ങൾ ചെയ്യുന്നതുവഴി പൂച്ചകളുടെ ആക്രമണത്തിൽനിന്ന് നമുക്ക് ചെടികളെ സംരക്ഷിക്കാം.
കൂടുതല്‍ ഗാര്‍ഡന്‍ ടിപ്സുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/E5bAiE5LKNW94DUj2bASYv
No comments