Latest Updates

ചെടികള്‍ നിറയെ പൂക്കുവാനുള്ള 7 സൂത്രങ്ങള്‍... തീര്‍ച്ചയായും പരീക്ഷിക്കുക.

പൂച്ചെടികള്‍ നമ്മള്‍ വലിയ വില കൊടുത്ത് വാങ്ങുന്നത് നിറയെ പൂക്കള്‍ ഇട്ടു നില്‍ക്കുനതു കാണുവാനാണ്. എന്നാല്‍ പലപ്പോഴും നിരാശയാവും ഫലം.

പൂചെടികളുടെ വളര്‍ച്ചയും പൂക്കള്‍ ഇടുവാനുള്ള അടിസ്ഥാന കാര്യങ്ങളും അറിഞ്ഞാല്‍ ഇനി എല്ലാവരുടെയും ചെടികള്‍ പൂക്കളാല്‍ നിറയും.

ഒന്നാമതായി മനസ്സിലാക്കേണ്ട കാര്യം പൂച്ചെടികള്‍ നടുന്ന മണ്ണിന്റെ ഗുണഗണങ്ങളാണ്. നല്ലതുപോലെ വളക്കൂറുള്ള മണ്ണില്‍ മാത്രമേ ചെടികള്‍ ആരോഗ്യത്തോടെ വളര്‍ന്നു നിറയെ പൂക്കള്‍ ഇടുകയുള്ളു.

മണ്ണിന്റെ വളക്കൂറ് കൂടുവാന്‍ മണ്ണില്‍ കമ്പോസ്റ്റ്, എല്ലുപൊടി, ചാണകപൊടി കരിയില പൊടിച്ചത് തുടങ്ങിയവ ചേര്‍ത്ത് കൊടുക്കാം.

രണ്ടാമതായി സൂര്യപ്രകാശം കൂടുതലും കുറവും ആവശ്യമുള്ള ചെടികളെ തിരിച്ചറിയുക എന്നതാണ്. നല്ലതുപോലെ വെയില്‍ വേണ്ടിയ ചെടികള്‍ തണല്‍ ഉള്ള സ്ഥലങ്ങളില്‍ നട്ടാല്‍ പൂക്കള്‍ തീരെ കുറവായിരിക്കും.

അടുത്ത പ്രധാനപ്പെട്ട കാര്യമാണ് പ്രൂണിംഗ്. മിക്കവാറും എല്ലാ പൂ ചെടികള്‍ക്കും പ്രൂണിംഗ് വളരെ അത്യാവശ്യമാണ്.

ഓര്‍ക്കേണ്ട മറ്റൊരു കാര്യമാണ് ഡെഡ് ഹെഡിംഗ്. ഉണങ്ങി തുടങ്ങിയ പൂക്കളെ മൊട്ടുകളോട് കൂടി മുറിച്ചു മാറ്റുന്ന പ്രവര്‍ത്തിയാണിത്‌. കാരണം ഉണങ്ങിയ പൂക്കളില്‍ വിത്തുകള്‍ മുളച്ചു വരും. ഇത് പുതിയ പൂക്കള്‍ ഉണ്ടാവുന്നതിനെ തടയും.

അഞ്ചാമത്തെ കാര്യമാണ് റൂട്ട് നേഴ്സിംഗ്. വേരുകളുടെ പരിപാലനമാണ്‌ ഇതിലൂടെ അര്‍ത്ഥമാക്കുന്നത്. ഇതിനായി ഇടയ്ക്ക് മണ്ണ് ഇളക്കി കൊടുക്കണം. അതുപോലെ തന്നെ വേര് ചീയല്‍ വരാതെ നോക്കണം.

ആറാമത്തെ കാര്യമാണ് വളങ്ങള്‍. രണ്ട് തരത്തിലുള്ള വളപ്രയോഗം പൂചെടികള്‍ക്ക് ആവശ്യമാണ്. ഒന്നാമതായി ചെടി വളരാനുള്ള വളങ്ങളും പൂവിടുന്ന സമയമാവുമ്പോള്‍ പൂക്കള്‍ ഉണ്ടാവുന്ന വളങ്ങളും. പൂവിടുന്ന സമയത്ത് നൈട്രജന്‍ കൂടുതല്‍ അളവിലുള്ള വളങ്ങള്‍ കൊടുക്കരുത്.

ഏഴാമത്തെ കാര്യമാണ് നിയന്ത്രിത ജലസേചനം. ചെടി വളരുന്ന സമയത്ത് കൊടുക്കുന്നതിന്റെ പകുതി വെള്ളം മാത്രമേ ചെടികള്‍ മോട്ടിട്ട് തുടങ്ങുമ്പോള്‍ കൊടുക്കാവു.

ഈ ഏഴു കാര്യങ്ങളും വിശദമായി വീഡിയോ ആയി കാണാം. കൂടുതല്‍ പോസ്റ്റുകള്‍ മൊബൈലില്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/Cv5lucXv0rI9aTvaTSfmLX


ചെടികള്‍ ആരോഗ്യത്തോടെ വളരുവാനും പൂക്കള്‍ ഇടുവാനുമുള്ള വളം വാങ്ങുവാന്‍ ക്ലിക്ക് ചെയ്യുക .

No comments