Latest Updates

ഉപേക്ഷിച്ച മുട്ടകള്‍ വിരിഞ്ഞു. വീടും മുറ്റവും നിറയെ ആയിരകണക്കിന് കോഴികുഞ്ഞുങ്ങള്‍


ഒരു സുപ്രഭാതത്തില്‍ വീടും മുറ്റവും നിറയെ ആയിരക്കണക്കിനു കോഴികുഞ്ഞുങ്ങളെ കൊണ്ട് നിറയുന്ന ദൃശ്യം ഒന്നാലോചിച്ചു നോക്കു. അത്തരത്തില്‍ പുലിവാല് പിടിച്ചിരിക്കുകയാണ് കോട്ടയം ജില്ലയിലെ മണിമലയ്ക്കടുത്തുള്ള ഒരു കുടുംബം.



ഇവിടെ കോഴികുഞ്ഞുങ്ങളെ വിരിയിക്കുന്ന ഹാച്ചറി ഒന്നുമില്ല. ഒരു സാധാരണ വീടായതിനാല്‍ തന്നെ ക്ഷണ നേരം കൊണ്ട് ആയിരകണക്കിന് കൊഴികുഞ്ഞുങ്ങള്‍ കല പില ശബ്ദം ഉണ്ടാക്കി കൊണ്ട് വീടിനകത്തും മുറ്റത്തും പറമ്പിലുമെല്ലാം നിറഞ്ഞത് കണ്ടു കിളി പോയിരിക്കുകയാണ് വീട്ടുടമസ്ഥര്‍.

സംഭവം എന്താണെന്നു വെച്ചാല്‍ ഈ വീടിനടുത്തൊരു ചെറിയ പന്നി ഫാം ഉണ്ട്. അവിടെയ്ക്ക് കൊണ്ടുവന്നതാണ് പത്തനംതിട്ട ജില്ലയിലുള്ള ഒരു ഹാച്ചറിയില്‍ നിന്നും ഉപേക്ഷിച്ച പതിനായിരം മുട്ടകള്‍. 

എന്നാല്‍ ഹാച്ചറിയിലെ ജോലിക്കാര്‍ക്ക് പറ്റിയ ഒരു അബദ്ധമാണ് ഇത്തരത്തില്‍ ഒരു കുടുംബത്തെ വെട്ടിലാക്കിയത്. വിരിയാതെ മാറ്റിവെച്ചിരുന്ന മുട്ടകള്‍ക്ക് പകരം പൂര്‍ണമായും വിരിയാറായ മുട്ടകള്‍ സൂക്ഷിച്ചിരുന്ന റൂമിലെ മുട്ട ട്രേകളാണ് അബദ്ധത്തില്‍ പന്നികള്‍ക്ക്‌ ഭക്ഷണമായി കൊടുത്ത് വിട്ടത്.

ഈ വീടിനു മുന്‍പിലാണ് ഇത്രയും മുട്ടകള്‍ ഇറക്കി വെച്ചത്. ഏകദേശം പതിനൊന്നു മണിയോടുകൂടി നല്ല വെയിലുള്ള ചൂട് തുടങ്ങിയതോടു കൂടി സംഗതിയാകെ മാറി.

ആദ്യമൊക്കെ ഒന്നും ഒറ്റയും മുട്ടകള്‍ വിരിഞ്ഞ് കോഴികുഞ്ഞുങ്ങള്‍ ചിലച്ചുകൊണ്ട് പുറത്തേയ്ക്ക് വരുന്നത് കൌതകത്തോടെ വീട്ടുകാര്‍ നോക്കി നിന്നു. എന്നാല്‍ ഒന്ന് രണ്ട് മണിക്കൂര്‍ കഠിനമായ ചൂട് കൊണ്ട് ഏകദേശം പതിനായിരത്തോളം മുട്ടകളാണ് വിരിഞ്ഞത്.


ഇതുകണ്ട് എന്ത് ചെയ്യുമെന്നറിയാതെ വീട്ടുകാര്‍ കുഴങ്ങി. ഇത്രയും കോഴികുഞ്ഞുങ്ങളുടെ ഒച്ച കേട്ട് അയല്‍ക്കാരും നാട്ടുകാരും വീടിനു മുന്‍പില്‍ തടിച്ചു കൂടി. കൌതുകവും അമ്പരപ്പും നിറഞ്ഞ കാഴ്ച. ഹാച്ചറിയുമായി ബന്ധപ്പെട്ടപോള്‍ ഉടനെ ഇവയെ തിരിച്ച് കൊണ്ടുപോകുവാന്‍ കഴിയാത്ത സാഹചര്യം.

ഇവയെ കൊന്നുകളയാന്‍ വീട്ടുടമയ്ക്കും മനസ്സില്ല. പിന്നെ അവിടെ കൂടിയവരെല്ലാം സൌജന്യമായി അമ്പതും നൂറും വെച്ച് കുഞ്ഞുങ്ങളെ വാരി കൊണ്ടുപോകുവാന്‍ തുടങ്ങി. ഇത് കേട്ടറിഞ്ഞു അയല്‍ നാട്ടുകാരും വണ്ടി വിളിച്ച് വന്ന് കുഞ്ഞുങ്ങളെ കൊണ്ട് പോയി.

എന്തായാലും ഒറ്റ ദിവസം കൊണ്ടുണ്ടായ സംഭവ വികാസങ്ങളില്‍ നിന്നും കോലാഹലങ്ങളില്‍ നിന്നുമുണ്ടായ അമ്പരപ്പും കൌതുകവും വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും പുതുമയായി. ബാക്കിയുള്ള കോഴി കുഞ്ഞുങ്ങളെ കൂടി ആരെങ്കിലുമൊക്കെ കൊണ്ടുപോയി തീര്‍ക്കണം എന്ന ആഗ്രഹമേ ഒള്ളു വീട്ടുടമയ്ക്ക് ഇപ്പൊള്‍.

വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകാം .https://chat.whatsapp.com/H7XmGWhF3T5ACAftzNbNfW

 

1 comment:

  1. വാർത്ത കൗതുകകരമായിരിക്കുന്നു. എല്ലാ കുഞ്ഞുങ്ങൾക്കും രക്ഷകർത്താക്കളെ കിട്ടിയല്ലോ. സന്തോഷം.

    ReplyDelete