Latest Updates

മണി പ്ലാൻറ് വളർത്താനുള്ള മോസ് സ്റ്റിക്ക് ഉണ്ടാക്കാം.

മണി പ്ലാൻറ് വളർത്തുന്നവർക്ക് ഉപകാരപ്രദമായ ഒരു അറിവാണ് ഇവിടെ പങ്കുവയ്ക്കുന്നത്. സാധാരണയായി കൂടുതൽ ആൾക്കാരും മണി പ്ലാൻറ് വളർത്തുന്നത് കുപ്പിയിൽ വെള്ളം നിറച്ച് അതിലേക്ക് ഇറക്കി വെച്ചാവും.

എന്നാൽ വളരെ നല്ല വളര്‍ച്ച കിട്ടാൻ വേണ്ടി എപ്പോഴും നല്ലത്, സാധാരണ ചെടികൾ നടന്നതുപോലെ തന്നെ മണി പ്ലാൻറ് നടുന്നതാണ്. ഇങ്ങനെ വളര്‍ത്തുമ്പോള്‍ മണി പ്ലാൻറ് മുകളിലേക്ക് വളരെ വേഗത്തിൽ പടർന്നു കയറുവാൻ സഹായിക്കുന്ന ഒന്നാണ് മോസ് സ്റ്റിക്ക്.

ഇത് നമുക്ക് ഈസിയായി വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം. ഇതിനായി പ്ലാസ്റ്റിക് പൊതിഞ്ഞുള്ള ചെറിയ കണ്ണികള്‍ ഉള്ള ഇരുമ്പ് നെറ്റ് ആവശ്യമാണ്. ഈ നെറ്റിനെ രണ്ടിഞ്ചു വൃത്താകൃതിയിൽ പ്ലാസ്റ്റിക് ടൈ കൊണ്ട് കെട്ടി ഉറപ്പിക്കുക.

ചെടി നടുന്ന ചട്ടികളിൽ ഉറപ്പിച്ചു നിർത്താൻ ആയിട്ട് ഇതിൻറെ ചുവട് ഭാഗം മൂന്ന് ഭാഗങ്ങളായി മുറിച്ചെടുത്ത് മടക്കി വെക്കുക. ഇപ്പോൾ തയ്യാറാക്കിയിരിക്കുന്ന നെറ്റിന്റെ ഉള്ളിലേക്ക് തൊണ്ടിൽ നിന്നും വേർപെടുത്തിയ ചകിരി നിറയ്ക്കുക.

ഇത് ചെടിച്ചട്ടിയിൽ ഉറപ്പിച്ചു അതിനുശേഷം നടീൽ മിശ്രിതം നിറച്ച് മണി പ്ലാൻറ് നട്ടു കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ വളരെ വേഗം തന്നെ മണി പ്ലാൻറ് മുകളിലേക്ക് വളർന്നു കയറും.

ഈ ചകിരി യിലേക്ക് ലിക്വിഡ് ഫെർട്ടിലൈസർ തളിച്ച് കൊടുത്താൽ ചെടിയുടെ വളർച്ച ഇരട്ടി വേഗത്തിൽ ആക്കുവാൻ സാധിക്കും. ഇങ്ങനെ മോസ് സ്റ്റിക്ക് നിർമ്മിക്കുന്ന രീതി വീഡിയോ ആയിട്ട് കാണാം.

 

കൂടുതൽ ചെടികളെ പറ്റിയുള്ള അറിവുകൾ മൊബൈലിൽ ലഭിക്കുവാൻ ആയിട്ട് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക.https://chat.whatsapp.com/H7XmGWhF3T5ACAftzNbNfW

No comments