ഓര്‍ക്കിഡ് തൈകള്‍ ഉണ്ടാക്കുന്നത് പഠിക്കാം.. ബിസിനെസ്സ് ആക്കി മാറ്റാം.
ഏറ്റവും കൂടുതൽ വിപണന സാധ്യതയുള്ള ചെടിയാണ് ഓർക്കിഡ്. നിരവധി പേര്‍ ഓർക്കിഡ് തൈകൾ ഉത്പാദിപ്പിച്ച് മികച്ച വരുമാനം നേടുന്നുണ്ട്. ഓർക്കിഡ് തൈകൾ എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്നതാണ് ഈ പോസ്റ്റിൽ പറയുന്നത്. ഇഷ്ടമായാൽ ഷെയർ ചെയ്യുക.
ഓർക്കിഡ് തൈകൾ ഉണ്ടാക്കുവാനുള്ള മീഡിയം ആയിട്ട് ചകിരി ആവശ്യമാണ്. ചെറുതായിട്ട് നുറുക്കിയ ചകിരി കഷണങ്ങൾ ഒരു ദിവസം മുഴുവൻ വെള്ളത്തിൽ ഇട്ടു കുതിര്‍ക്കണം.
യാതൊരുവിധത്തിലുള്ള രോഗബാധയില്ലാത്ത നല്ല ആരോഗ്യത്തോടുകൂടി വളരുന്ന ഓർക്കിഡ് ചെടികൾ വേണം തൈകള്‍ ഉണ്ടാക്കുവാനായിട്ട് തെരഞ്ഞെടുക്കുവാൻ.
നല്ലതുപോലെ മൂത്ത തണ്ടുകളിൽ നിന്നുമാണ് പുതിയ തൈകൾ ഉണ്ടാക്കിയെടുക്കുന്നത്. നല്ല നോടുകള്‍ ഉള്ള തണ്ടുകൾ വൃത്തിയുള്ള ബ്ലേഡ് കൊണ്ട് മുറിച്ചെടുക്കുക.
മുറിച്ചെടുത്ത ഭാഗങ്ങളിൽ ഏതെങ്കിലും ഫംഗിസൈഡ് പുരട്ടി കൊടുക്കേണ്ടത് ആവശ്യമാണ്. ഇങ്ങനെ മുറിച്ചെടുത്ത തണ്ടുകൾ ചകിരി മീഡിയത്തിലേക്ക് ഇറക്കി വച്ചു കൊടുക്കുക.
ഈ മീഡിയത്തിലേക്ക് ഏതെങ്കിലും ഗ്രോത്ത് ഹോർമോൺ സ്പ്രേ ചെയ്തു കൊടുക്കേണ്ടത് ആവശ്യമാണ്. ഇങ്ങനെ വെച്ച തണ്ടിന്റെ നോഡിൽ നിന്നും വേരുകൾ പൊട്ടി ഇറങ്ങി മുകുളങ്ങൾ ആഴ്ചകൾ കൊണ്ട് വളർന്നു തുടങ്ങും.
തൈകള്‍ ഉണ്ടാക്കുന്ന വീഡിയോ കാണാം.
കൂടുതൽ ചെടി വിശേഷങ്ങൾ മൊബൈലിൽ ലഭിക്കുവാന്‍ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക. https://chat.whatsapp.com/Cv5lucXv0rI9aTvaTSfmLX
No comments