Latest Updates

പെന്നി വേര്‍ട്ട് ചെടിയുടെ നടീലും പരിചരണവും കാണാം

നല്ല പച്ചപ്പോടെ ചെടി ചട്ടി നിറയെ തിങ്ങി നിറഞ്ഞു വളരുന്ന ചെടിയാണ് പെന്നി വേര്‍ട്ട്. ഇത് വളര്‍ത്താന്‍ വളരെ എളുപ്പമാണ്.

വെള്ളം കെട്ടി നില്ല്ക്കുന്ന ചെടി ചട്ടികളാണ് പെന്നി വേര്‍ട്ട് വളര്‍ത്തുവാന്‍ നല്ലത്. വെള്ളം ധാരാളം വേണ്ടിയ ചെടി ആയതിനാലാണത്. ചാണകപ്പൊടിയും മണ്ണും കൂടിയുള്ള നടീല്‍ മിശ്രിതമാണ് ഈ ചെടിക്ക് ഉത്തമം.

അധികം താഴ്ചയില്‍ അല്ലാതെ ചെടി നട്ട് കൊടുക്കുക.  നടീല്‍ മിശ്രിതത്തിന്റെ ഒപ്പം വെള്ളം ഒഴിച്ച് കൊടുക്കാം. ചെടികള്‍ വേര് പിടിച്ച് വളര്‍ന്നു തുടങ്ങിയാല്‍ NPK വളങ്ങള്‍ കൃത്യമായ ഇടവേളകളില്‍ വെള്ളത്തില്‍ കലര്‍ത്തി ഒഴിച്ച് കൊടുത്താല്‍ നല്ലതുപോലെ ചെടികള്‍ തഴച്ചു വളരും.

ചെടിയുടെ നടീല്‍ രീതി വീഡിയോ ആയി കാണാം.


കൂടുതല്‍ ചെടി അറിവുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/Cv5lucXv0rI9aTvaTSfmLX


No comments