Latest Updates

എല്ലാ ദിവസവും പൂക്കളിടുന്ന വാട്ടര്‍ പോപ്പിയുടെ നടീലും പരിചരണവും കാണാം.



നിറയെ പൂക്കള്‍ ഇടുന്ന ചെടിയാണ് വാട്ടര്‍ പോപ്പി. വളരെ എളുപ്പത്തില്‍ നട്ട് പരിപാലിക്കാവുന്ന ചെടിയാണിത്.

മിക്കവാറും നേഴ്സരികളില്‍ വാട്ടര്‍ പോപ്പിയുടെ തൈകള്‍ വാങ്ങുവാന്‍ കിട്ടും. വെള്ളം കെട്ടി നില്‍ക്കുന്ന ചട്ടികളില്‍ വേണം ഇത് നടുവാന്‍. ദ്വാരങ്ങള്‍ ഇല്ലാത്ത പ്ലാസ്റ്റിക് ചെടിചട്ടി ഇതിന് അനുയോജ്യമാണ്.

ചാണകപൊടിയും മണ്ണും മണലും കൂട്ടിയിളക്കിയ നടീല്‍ മിശ്രിതത്തില്‍ തൈകള്‍ നടാം. വേരുകള്‍ മൂടുന്ന വിധത്തില്‍ വെള്ളം ഒഴിച്ച് കൊടുക്കണം. ദിവസങ്ങള്‍ കൊണ്ട് തന്നെ പുതിയ ശാഖകള്‍ ഇട്ടു ചെടി പടര്‍ന്നു വളരുവാന്‍ തുടങ്ങും.

ചെടിചട്ടി നിറഞ്ഞു വളര്‍ന്നു നില്‍ക്കുന്ന വിധത്തില്‍ ചെടി വളരുമ്പോള്‍ ഇടവളമായി ചാണകപൊടി ചേര്‍ത്ത് കൊടുക്കണം. ആഴ്ചയില്‍ ഒന്നുവീതം ചെടിച്ചട്ടിയിലെ വെള്ളം മാറ്റി കൊടുത്താല്‍ കൊതുകുകള്‍ മുട്ടയിട്ട് പെരുകാതെ സംരക്ഷിക്കാം.

നല്ലതുപോലെ സൂര്യപ്രകാശം ഉള്ള സ്ഥലങ്ങളില്‍ വേണം ഈ ചെടി വളര്‍ത്തുവാന്‍. വിശദമായി വീഡിയോയില്‍ കാണാം.


കൂടുതല്‍ പോസ്റ്റുകള്‍ മൊബൈലില്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/Cv5lucXv0rI9aTvaTSfmLX

No comments