Latest Updates

മണിപ്ലാന്റ് തൈകള്‍ കൂടുതലായി ഉണ്ടാക്കുവാന്‍ ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കുക



ഒരുപാട് പേര്‍ വളര്‍ത്തുവാന്‍ ഇഷ്ട്ടപെടുന്ന ചെടിയാണ് മണിപ്ലാന്റ്. പലപ്പോഴും വീടുകളില്‍ കുപ്പികളിലൊക്കെ വളര്‍ത്തുന്ന ചെടിയില്‍ വളരെ സാവധാനത്തിലാവും വളര്‍ച്ചയും അതുപോലെ തന്നെ പുതിയ ശാഖകള്‍ വളര്‍ന്നു വരുന്നതും.

കൂടുതല്‍ മണിപ്ലാന്റ് ചെടികള്‍ വളരെ വേഗം ഉണ്ടാക്കിയെടുക്കുവാനായി അത്യാവശ്യം നീളമുള്ള തണ്ടുകള്‍ എടുക്കുക. ഇവയുടെ ഇലകളുടെ അടിയില്‍ ചെറിയ വേരുകള്‍ പോലുള്ള ഭാഗം ഉണ്ടാവും.

ഇങ്ങനെയുള്ള ഭാഗം കൂട്ടി ഓരോ ഇലകളായി തണ്ട് മുറിച്ചെടുക്കുക. ഇല ഞെട്ടിന്റെ ഇരു വശവുമുള്ള തണ്ടുകള്‍ നീളം കുറച്ച് മുറിക്കുക.

ക്ലോറിന്‍ ഇല്ലാത്ത വെള്ളം കുപ്പി ഗ്ലാസില്‍ നിറച്ച് ഈ ഇലകള്‍ ഇറക്കിവെക്കുക. സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളില്‍ ഇവയെ വെച്ചാല്‍ കുറച്ചു ദിവസങ്ങള്‍ കൊണ്ട് പുതിയ നാമ്പുകള്‍ വളര്‍ന്നു പുതിയ തൈകളാക്കി മാറ്റം. 

വീഡിയോ കാണാം.

കൂടുതല്‍ പോസ്റ്റുകള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.

No comments