ഇതുപോലെ പത്തുമണി ചെടിയുടെ കിടില്ലന്‍ ഗാര്‍ഡന്‍ മാതൃക ഉണ്ടാക്കാം.
വലിയ ചിലവുകളൊന്നുമില്ലാതെ വളര്‍ത്തിയെടുക്കാന്‍ പറ്റുന്ന മനോഹരമായ ചെടിയാണ് പത്തുമണി . എന്നാല്‍ ഈ ചെടിയെ വ്യത്യസ്ത ഗാര്‍ഡന്‍ മാതൃകകള്‍ ആക്കി വളര്‍ത്തിയെടുത്താല്‍ കാണാന്‍ കിടു ആകും.
ഇതിനായി 2 ലിറ്ററിന്റെ പ്ലാസ്റ്റിക് കുപ്പികളും വലിയ വാട്ടര്‍ ക്യാനുമാണ് ആവശ്യമുള്ളത്.
വാട്ടര്‍ ക്യാന്‍ പകുതി വെച്ച് മുറിച്ചെടുത്തതിനു ശേഷം വെള്ളം വാര്‍ന്നു പോകുവാനുള്ള ദ്വാരങ്ങള്‍ അടിവശത്ത് ഇട്ടു കൊടുക്കുക.
പ്ലാസ്റ്റിക് കുപ്പികളുടെ മുകള്‍വശവും താഴ് വശവും മുറിച്ചു നീക്കുക. ഒരു കുപ്പിയുടെ മാത്രം മുകള്‍വശം മുറിച്ചതിനു ശേഷം ഇതിനെ വാട്ടര്‍ ക്യനിനുള്ളില്‍ ഉറപ്പിച്ചു നിര്‍ത്തി സ്ക്രു ചെയ്യുക.
ഇതിനു മുകളില്‍ മറ്റു കുപ്പികള്‍ ഒന്നിന് മുകളില്‍ ഒന്നായി ഒരു പ്ലാസ്റ്റിക് ടൈയുടെ സഹായത്തോടെ ഉറപ്പിച്ചതിനു ശേഷം ചെടികള്‍ നടനുള്ള ദ്വാരങ്ങള്‍ ഇട്ടുകൊടുക്കുക.
ശേഷം നടീല്‍ മിശ്രിതം നിറച്ച് പത്തുമണി ചെടിയുടെ തണ്ടുകള്‍ ഉള്ളിലേയ്ക്ക് കടത്തി ഉറപ്പിക്കുക. വേരുകള്‍ പിടിച്ചതിനു ശേഷം നല്ലതുപോലെ വെയില്‍ കിട്ടുന്ന സ്ഥലത്ത് ഉറപ്പിക്കുക.
കുറച്ചു ആഴ്ചകള്‍ കൊണ്ട് തന്നെ നിറയെ പൂക്കളുമായുള്ള കിടിള്ളന്‍ ഗാര്‍ഡന്‍ മാതൃക തയ്യാറാകും.
ഇതിന്റെ നിര്‍മ്മാണ വീഡിയോ കാണാം. വീഡിയോ നിങ്ങളുടെ മൊബൈലില്‍ പ്ലേ അവുനില്ലങ്കില്‍ watch this video എന്ന് കാണുന്നിടത്ത് അമര്‍ത്തുക.
No comments