Latest Updates

തെച്ചിച്ചെടി നിറയെ പൂക്കൾ പിടിക്കാനുള്ള ബൂസ്റ്റര്‍ ഉണ്ടാക്കാം.

പലരും തെച്ചിച്ചെടികളെ ഉപേക്ഷിക്കുന്നത് പൂക്കൾ കുറവായതു കാരണമാണ്. എന്നാൽ നല്ലതുപോലെ പരിപാലിച്ചാൽ ഏറ്റവും ഭംഗിയുള്ളതും ദീർഘകാലം നിലനിൽക്കുന്നതും രോഗ ബാധകൾ കുറഞ്ഞതും ആയിട്ടുള്ള ഒരു ചെടിയാണ് തെച്ചി.

ഒന്നാമതായി മനസ്സിലാക്കേണ്ട കാര്യം നല്ലതുപോലെ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളിൽ മാത്രമേ തെച്ചി ചെടി നിറയെ പൂക്കൾ ഉണ്ടാവുകയുള്ളൂ. ഒരു പൂവ് ഏകദേശം ഒരു മാസത്തോളം ചെടിയില്‍ ഭംഗിയായി നിൽക്കും.

തെച്ചിയുടെ പരിചരണത്തിൽ ഓർക്കേണ്ട മറ്റൊരു കാര്യമാണ് പ്രൂണിംഗ്.  മഴക്കാലമാകുമ്പോൾ ഹാര്‍ഡ് പ്രൂണിംഗ് ചെയ്തു കൊടുക്കാം. മറ്റുള്ള സമയങ്ങളിൽ പൂക്കൾ കൊഴിഞ്ഞുള്ള കമ്പുകൾ സോഫ്റ്റ്‌ പ്രൂണിംഗ് ചെയ്തുകൊടുക്കാം.

തെച്ചി ചെടി നിറയെ പൂക്കാനുള്ള ബൂസ്റ്റര്‍ ഉണ്ടാക്കുവാൻ പൂർണമായും ജൈവവളങ്ങളാണ് ആവശ്യം. കമ്പോസ്റ്റും എല്ലുപൊടിയും വേപ്പിൻ പിണ്ണാക്കും കടലപ്പിണ്ണാക്കും തേയില പൊടിയും ഇതിനായി ആവശ്യമാണ്.

ചെടിയുടെ വളർച്ചയ്ക്ക് ആനുപാതികമായിട്ടാണ് ചേരുവകളുടെ അളവുകൾ നിശ്ചയിക്കുന്നത്. ഇവ ഉപയോഗിച്ചുകൊണ്ട് ബൂസ്റ്റര്‍ ഉണ്ടാക്കുന്ന രീതി വീഡിയോ ആയിട്ട് കാണാം.

കൂടുതൽ ചെടി വിശേഷങ്ങൾ ലഭിക്കുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക.https://chat.whatsapp.com/H7XmGWhF3T5ACAftzNbNfW

No comments