Latest Updates

സിങ്കോണിയം ചെടികള്‍ വളര്‍ത്തി പൂന്തോട്ടം ഭംഗിയാക്കാം.

വീടിൻറെ അകത്തളങ്ങളിലും പുറത്തും വളർത്താൻ പറ്റുന്ന ചെടിയാണ് സിംഗോണിയം. അകത്തളങ്ങളിൽ വക്കുമ്പോൾ അത്യാവശ്യം വെളിച്ചം കിട്ടുന്ന സ്ഥലങ്ങളിൽ വേണം ഈ ചെടി വളർത്തുവാൻ.

അതുപോലെതന്നെ വീടിന് പുറത്താണ് വളർത്തുന്നതെങ്കിൽ ഇടത്തരം സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളിൽ വെക്കുവാന്‍. നേരിട്ടുള്ള സൂര്യപ്രകാശം അടിച്ചാൽ ഇലകളുടെ അഗ്രഭാഗം കരിഞ്ഞു പോകുവാനുള്ള സാധ്യത കൂടുതലാണ്.

ജലസേചനത്തിൻറെ കാര്യത്തിൽ സിംഗോണിയം ചെടിക്ക് പ്രത്യേകം ശ്രദ്ധ ആവശ്യമാണ്. ചെടിച്ചട്ടിയിലെ നനവ് നോക്കി വിലയിരുത്തിയ ശേഷം മാത്രമേ വെള്ളമൊഴിച്ചു കൊടുക്കാവൂ.

അധികം വെള്ളം ഒഴിച്ചു കൊടുത്താലോ, ചെടിച്ചട്ടിയിൽ വെള്ളം കെട്ടി കിടന്നാലോ വളരെ പെട്ടെന്ന് തന്നെ ചീഞ്ഞു പോകുന്ന ചെടിയാണ്. ഇലകളുടെ ഭംഗി തന്നെയാണ് സിങ്കോണിയം ചെടികളെ ആകർഷകമാക്കുന്നത്.

വ്യത്യസ്ത തരത്തിൽ പെട്ട സിംഗോണിയം ചെടികൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. നൈട്രജൻ ഫോസ്ഫറസ് കൂടുതൽ അടങ്ങിയിട്ടുള്ള വളങ്ങൾ സിംഗോണിയം ചെടികൾക്ക് കൊടുക്കാം. ഹാങ്ങിംഗ് പ്ലാൻറ് ആയും വെർട്ടിക്കൽ ഗാർഡൻ ആയും സെറ്റ് ചെയ്യുവാൻ അനുയോജ്യമായ ചെടി കൂടിയാണ് സിംഗോണിയം.

ഈ ചെടിയുടെ കൂടുതൽ പരിചരണങ്ങൾ വിശദമായി വീഡിയോ ആയിട്ട് കാണാം. 

 

കൂടുതൽ ചെടി വിശേഷങ്ങൾ മൊബൈലിൽ ലഭിക്കുവാൻ ആയിട്ട് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക.https://chat.whatsapp.com/H7XmGWhF3T5ACAftzNbNfW

No comments