ഉപേക്ഷിച്ച ടയര്‍ കൊണ്ടൊരു അടിപൊളി പൂന്തോട്ടം ഉണ്ടാക്കാം.
പലരുടെയും വീടുകളിൽ ഉപയോഗശൂന്യമായിട്ടുള്ള ടയറുകൾ ഉണ്ടാവും. ഇനി അവയൊന്നും വെറുതെ പാഴാക്കി കളയാതെ ചെറുതായൊന്ന് പരിശ്രമിച്ചാൽ അടിപൊളി ആയിട്ടുള്ള ഒരു പൂന്തോട്ടം ആക്കി മാറ്റാം
ഇങ്ങനെ ഒരു ടയര്‍ പൂച്ചട്ടി ഉണ്ടാക്കുവാനായി ടയറിന്റെ ഏതെങ്കിലും ഒരു വശം നമുക്ക് ഇഷ്ടമുള്ള ആകൃതിയിൽ മുറിക്കുക. മറുവശം ചെറിയ കമ്പികൾ ഉപയോഗിച്ച് കൂട്ടി കെട്ടിയതിനുശേഷം സിമൻറ് ഇട്ട് ഉറപ്പിക്കുക. ഉണങ്ങിയതിനു ശേഷം മനോഹരമായ നിറങ്ങള്‍ അടിക്കാം.
ഇങ്ങനെ തയ്യാറാക്കിയ ടയർ ചെടിച്ചട്ടി ഒരാഴ്ച നനച്ചതിനുശേഷം നടീൽ മിശ്രിതം നിറച്ച് ചെടികള്‍ നടാം. വെള്ളം വാര്‍ന്നു പോകാത്ത വിധം സിമന്റ് കൊണ്ട് ഉറപ്പിക്കുകയാനെങ്കില്‍ വെള്ളം നിറച്ച് മനോഹരമായ മീന്‍ കുളം ആക്കി മാറ്റം.
ഉണ്ടാക്കുന്ന വിധം വീഡിയോ ആയി കാണാം. കൂടുതൽ പോസ്റ്റുകൾ ലഭിക്കുവാൻ ആയിട്ട് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക.https://chat.whatsapp.com/INLzok8UTUq7FzTnkIVA36
Good. Thanks
ReplyDelete