ഇതാ മറ്റൊരു കിടില്ലന്‍ പൂന്തോട്ട മാതൃക... ഉണ്ടാക്കുവാന്‍ വളരെ എളുപ്പം
ഈ ഫോട്ടോ കാണുമ്പോള്‍ തന്നെ ഇതുപോലൊരെണ്ണം ഉണ്ടാക്കുവാന്‍ തോന്നുന്നില്ലേ. വളരെ എളുപ്പത്തില്‍ ഇതുപോലൊരെണ്ണം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും.
ഇതിനായി പഴവര്‍ഗ്ഗങ്ങള്‍ ഇട്ടു വെക്കുന്ന തരത്തിലുള്ള ദ്വാരങ്ങള്‍ ഉള്ള രണ്ടു പ്ലാസ്റ്റിക് ബാസ്ക്കെറ്റുകള്‍ ആവശ്യമാണ്. ഒരെണ്ണത്തിന്റെ അടിവശം മുറിച്ചു മാറ്റിയതിനു ശേഷം അടുത്ത ബാസ്കറ്റിന് മുകളില്‍ കമഴ്ത്തി വെക്കുക.
ഇവ രണ്ടും പ്ലാസ്റ്റിക് ടൈ ഉപയോഗിച്ച് ബന്ധിപ്പിച്ച ശേഷം ഉള്ളിലേയ്ക്ക് ഒരു പ്ലാസ്റ്റിക് കവര്‍ ഇറക്കുക. ശേഷം നടീല്‍ മിശ്രിതം നിറച്ച് പുറമേ വശങ്ങളില്‍ ഉള്ള ദ്വാരങ്ങളിലൂടെ ചെടികള്‍ നട്ട് കൊടുക്കാം.
ഇത് നിര്‍മ്മിക്കുന വിധം വീഡിയോ ആയി കാണാം.
കൂടുതല്‍ പോസ്റ്റുകള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/INLzok8UTUq7FzTnkIVA36
No comments