Latest Updates

ചിലവ് കുറച്ച് വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ ഉണ്ടാക്കാന്‍ പഠിക്കാം

വെര്‍ട്ടിക്കല്‍ ഗാര്‍ഡനില്‍ ചെടികള്‍ നില്‍ക്കുന്നത് കാണാന്‍ തന്നെ അടിപൊളിയല്ലേ. പലരും വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ ഉണ്ടാക്കാന്‍ മടിക്കുന്നത് അതിന്റെ ചിലവ് കൂടുതലായതു കൊണ്ടാണ്.

ഇതിനായി ഇരുമ്പിന്റെ വലിയ ഫ്രെയിം ഉണ്ടാക്കേണ്ടത് ആവശ്യമായി വരാറുണ്ട്. ഇത്തരത്തില്‍ ചെയുമ്പോള്‍ ഇരുമ്പിന്റെ വിലയും വെല്‍ടിംഗ് ചാര്‍ജും കൂടെയാവും.

എന്നാല്‍ ചിലവ് കുറച്ച് വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ ഉണ്ടാക്കുന്ന രീതിയാണ് ഇവിടെ പറയുന്നത്. ഇത് ഒന്നുകില്‍ വീടിന്റെ ബലമുള്ള ഭിത്തിയിലോ അല്ലങ്കില്‍ മതിലിലോ ഉണ്ടാക്കാന്‍ സാധിക്കും.

ഇതിനായി ഇരുമ്പ് നെറ്റും ചെറിയ ആണി കൊളുത്തുകളും ആവശ്യമാണ്‌. നമുക്ക് ആവശ്യമുള്ള വലിപ്പത്തില്‍ ഇരുംബ് നെറ്റ് എടുക്കാം. അതിനനുസരിച്ച് ആണി കൊളുത്തുകള്‍ 1- 2 അടി അകലത്തില്‍ ഭിത്തിയില്‍ ഉറപ്പിക്കുക. 

ശേഷം ഇരുംബ് നെറ്റ് ഇതിലേയ്ക്ക് ഉറപ്പിക്കുക. ഇതില്‍ വെക്കുന്ന ചട്ടികള്‍ ഭാരം കുറവുള്ളവയാവാന്‍ ശ്രദ്ധിക്കണം. ഇതിനായി ചകിരിചോര്‍ കൂടുതലായി  നടീല്‍ മിശ്രിതമാക്കാം.

ഇത്തരത്തില്‍ ചെയ്യുമ്പോള്‍ വെല്‍ടിംഗ് ചാര്‍ജും ഫ്രെയിമിനുള്ള ഇരുമ്പിന്റെ വലിയ തുകയും ഒഴിവാക്കാം. അതായത് ഏകദേശം 60 - 70 ശതമാനം തുക കുറവ് മതി ഇത്തരത്തില്‍ വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ ഒരുക്കാന്‍.

കൂടുതല്‍ ഗാര്‍ഡനുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/DGRhtbHfjYkGgeD6zbZjmA

1 comment: