വെര്‍ട്ടിക്കല്‍ ഗാര്‍ഡനിലെ ചെടികള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കഴിഞ്ഞ ദിവസം വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ ചിലവ് കുറച്ച് നിര്‍മ്മിക്കുന്നത് എങ്ങിനെയെന്ന പോസ്റ്റ് കണ്ടിട്ട് നിരവധി പേര്‍ ചോദിച്ചിരുന്നു അതില്‍ വെക്കുന്ന ചെടികള്‍ തിരഞ്ഞെടുക്കുമ്പോള്‍ എന്തൊക്ക കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നത്.
ഇന്നത്തെ പോസ്റ്റില്‍ വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ സെറ്റ് ചെയ്യുമ്പോള്‍ എന്തൊക്കെ കാര്യങ്ങളാണ് ചെടികളില്‍ ശ്രദ്ധിക്കേണ്ടത് എന്നാണ്.
പ്രധാനമായും സൂര്യപ്രകാശത്തിന്റെ ലഭ്യത തന്നെയാണ് ശ്രദ്ധിക്കേണ്ടത്. ഏറ്റവും മുകളില്‍ സൂര്യപ്രകാശം കൂടുതല്‍ ലഭിക്കുന്ന ചെടികളും താഴോട്ട് കുറവ് മതിയായവയും നട്ട് പിടിപ്പിക്കാം.
കിഴക്കിന് അഭിമുഖമായി വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ ഒരുക്കിയാല്‍ രാവിലെയുള്ള വെളിച്ചം പൂര്‍ണ്ണമായും ചെടികള്‍ക്ക് ലഭിക്കും. ചെടികള്‍ നല്ല ആരോഗ്യത്തോടെ വളരുവാന്‍ ഇത് ഉത്തമമാണ്.
ഇത്തരത്തില്‍ തയാറാക്കിയ ഒരു വെര്‍ട്ടിക്കല്‍ ഗാര്‍ഡന്റെ വീഡിയോ കാണാം.
No comments